'അയാള്‍ മാനസിക രോഗിയാണ്, ശ്രദ്ധ കിട്ടാന്‍ വേണ്ടി അസുഖം അഭിനയിക്കുകയാണ്'; ശ്രീശാന്തിനെ വിമര്‍ശിച്ച് സഹമത്സരാര്‍ത്ഥി

ശ്രീശാന്ത് മാനസികരോഗിയും അവലക്ഷണം പിടിച്ചവനും ആണെന്നാണ് അവര്‍ പറയുന്നത്
'അയാള്‍ മാനസിക രോഗിയാണ്, ശ്രദ്ധ കിട്ടാന്‍ വേണ്ടി അസുഖം അഭിനയിക്കുകയാണ്'; ശ്രീശാന്തിനെ വിമര്‍ശിച്ച് സഹമത്സരാര്‍ത്ഥി

ല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് 12 ലെ ഏക മലയാളി മത്സരാര്‍ത്ഥിയാണ് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ ആരംഭിച്ചതുമുതല്‍ ശ്രീശാന്ത് വിവാദതാരമാണ്. സഹമത്സരാര്‍ത്ഥികളോടുള്ള തല്ലുമെന്ന് ഭീഷണിമുഴക്കിയതും ഇറങ്ങിപ്പോകുമെന്ന ഭീഷണിപ്പെടുത്തിയതുമെല്ലാം വലിയ വാര്‍ത്തയായി. ഇപ്പോള്‍ ശ്രീശാന്തിനെ മാനസികരോഗിയെന്ന് വിളിച്ചിരിക്കുകയാണ് സഹമത്സരാര്‍ത്ഥി സുരഭി റാണ. താരത്തിന് എതിരേ രൂക്ഷ വിമര്‍ശനമാണ് സുരഭി അഴിച്ചുവിട്ടിരിക്കുന്നത്. 

ബിഗ് ബോസിലെ ടാസ്‌കുകള്‍ക്കിടയിലുണ്ടായ ചെറിയ തര്‍ക്കമാണ് സുരഭിയെ ചൊടിപ്പിച്ചത്. ശ്രീശാന്ത് മാനസികരോഗിയും അവലക്ഷണം പിടിച്ചവനും ആണെന്നാണ് അവര്‍ പറയുന്നത്. ടാസ്‌ക്കുകളില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലാത്ത ശ്രീശാന്ത് ഒഴിവ് കഴിവുകള്‍ പറയുകയാണെന്നും അവര്‍ ആരോപിക്കുന്നു. തനിക്ക് ശ്രദ്ധ കിട്ടാനായി ശ്രീശാന്ത് മനഃപൂര്‍വം ഓരോ അസുഖങ്ങള്‍ അഭിനയിക്കുകയാണെന്നും ഭീഷണി മുഴക്കുകയാണെന്നും ഇവര്‍ പറയുന്നു. 

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ആഴ്ചയില്‍ 50 ലക്ഷം രൂപയാണ് ശ്രീശാന്ത് വാങ്ങുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ബിഗ് ബോസിലെ പ്രധാന വാര്‍ത്താതാരമാണ് ശ്രീശാന്ത്. താരത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് മത്സരാര്‍ത്ഥികളില്‍ പലരും രംഗത്ത് വന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com