'കോര്‍പറേറ്റ് ക്രിമിനല്‍ സര്‍ക്കാര്‍' ; തരംഗമായി വിജയിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ 

വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ സര്‍ക്കാരിന്റെ ടീസര്‍ പുറത്തുവിട്ടു.
'കോര്‍പറേറ്റ് ക്രിമിനല്‍ സര്‍ക്കാര്‍' ; തരംഗമായി വിജയിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ 

വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ സര്‍ക്കാരിന്റെ ടീസര്‍ പുറത്തുവിട്ടു. സംവിധായകന്‍ എ ആര്‍ മുരുകദോസുമായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ സൈറ്റലിഷ് ലുക്കിലാണ് വിജയ് എത്തുന്നത്. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സുന്ദര്‍ എന്ന മള്‍ട്ടി മില്യണയര്‍ ടെക്കി ആയാണ് വിജയ് എത്തുന്നത്. 

സര്‍ക്കാരിലെ പുറത്തുവിട്ട ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നവംബര്‍ ആറിന് ദീപാവലി റിലീസായാണ് ചിത്രം റിലീസിനെത്തുക. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com