മീ ടു: ആരോപണത്തില്‍ മനംനൊന്ത് സിനിമാ പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, രക്ഷിച്ചത് ആത്മഹത്യാ കുറിപ്പിന് പിന്നാലെയുളള പൊലീസിന്റെ ഓട്ടം 

ബോളിവുഡില്‍ വീശിയടിച്ച മീ ടു വെളിപ്പെടുത്തലില്‍ മനംനൊന്ത് ആരോപണവിധേയനായ ബോളിവുഡ് സിനിമാപ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു
മീ ടു: ആരോപണത്തില്‍ മനംനൊന്ത് സിനിമാ പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, രക്ഷിച്ചത് ആത്മഹത്യാ കുറിപ്പിന് പിന്നാലെയുളള പൊലീസിന്റെ ഓട്ടം 

മുംബൈ:  ബോളിവുഡില്‍ വീശിയടിച്ച മീ ടു വെളിപ്പെടുത്തലില്‍ മനംനൊന്ത് ആരോപണവിധേയനായ ബോളിവുഡ് സിനിമാപ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മഹാരാഷ്ട്ര നവിമുംബൈയിലാണ് സംഭവം.പാലത്തില്‍നിന്ന് ചാടാനുളള ശ്രമം പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് ഒഴിവാകുകയായിരുന്നു. മീ ടൂ ക്യാംപയിന്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണങ്ങള്‍ വിവിധകോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് പുതിയസംഭവം. 

ബോളിവുഡ് സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാന്‍ എന്റര്‍ടൈന്‍മെന്റിന്റെ സ്ഥാപകരിലൊരാളായ അനിര്‍ബെന്‍ ബ്‌ലായാണ് മീടു ആരോപണത്തിന്റെ പേരില്‍ ജീവനൊടുക്കാന്‍ ഇറങ്ങിതിരിച്ചത്.  അടുത്തിടയ്ക്ക് മീ ടൂ ക്യാംപയ്ന്‍ ശക്തമായതോടെ, ഇതില്‍ അനിര്‍ബെന്നിനെതിരെയും ആരോപണം ഉയര്‍ന്നു. സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നാല് യുവതികളാണ് ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍, ആരോപണം ശരിയല്ലെന്നും അതിനുപിന്നില്‍ ഗൂഡാലോചനയാണെന്നും അനിര്‍ബെന്‍ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ, തനിക്കെതിരായ ആരോപണം ശക്തമായതോടെ ഏജന്‍സിയില്‍നിന്ന് രാജിവയ്ക്കാന്‍ ഇയാള്‍ തീരുമാനിച്ചു. തുടര്‍ന്നാണ്, ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം  ജീവനൊടുക്കാന്‍ ഇറങ്ങിപുറപ്പെട്ടത്.തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് കുറിപ്പിലെ ഉളളടക്കം. 

മുംബൈ, നവിമുംബൈ എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തില്‍നിന്ന് ചാടിമരിക്കുകയായിരുന്നു ലക്ഷ്യം.  കുറിപ്പ് കണ്ടെത്തിയ വീട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. മറ്റ് വിവരങ്ങളും കൈമാറി. തുടര്‍ന്ന് പാലത്തില്‍നിന്ന് ഇയാളെ ട്രാഫിക് പൊലീസ് കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com