അതെ, അവര്‍ വിവാഹിതരാവുകയാണ്; ദീപിക- രണ്‍വീര്‍ വിവാഹം നവംബറില്‍

ഇരുവരും ചേര്‍ന്നിറക്കിയ പ്രസ്താവനയിലൂടെയാണ് വിവാഹ തിയതി പുറത്തുവിട്ടത്
അതെ, അവര്‍ വിവാഹിതരാവുകയാണ്; ദീപിക- രണ്‍വീര്‍ വിവാഹം നവംബറില്‍

ന്യൂഡല്‍ഹി; ഈ വാര്‍ത്തയ്ക്കായി ആരാധകര്‍ കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ബോളിവുഡ് കാത്തിരുന്ന ആ വിവാഹവാര്‍ത്ത അവസാനം എത്തി. ബോളിവുഡിലെ സൂപ്പര്‍ പ്രേമ ജോഡികളായ ദീപിക പദുക്കോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും വിവാഹം നവംബറില്‍ നടക്കും. നവംബര്‍ 14, 15 തിയതികളാലായിരിക്കും വിവാഹം. ഇരുവരും ചേര്‍ന്നിറക്കിയ പ്രസ്താവനയിലൂടെയാണ് വിവാഹ തിയതി പുറത്തുവിട്ടത്. 

വര്‍ഷങ്ങളായി എല്ലാവരില്‍ നിന്നും ലഭിച്ച സ്‌നേഹത്തിന് നന്ദി പറയാനും ഇരുവരും മറന്നില്ല. ഒന്നിച്ചുള്ള പുതിയ ജീവിതം ആരംഭിക്കുമ്പോഴും എല്ലാവരുടെ സ്‌നേഹവും അനുഗ്രഹവും പ്രതീക്ഷിക്കുന്നതായും അവര്‍ കുറിച്ചു. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചത്. മാസങ്ങളായി ഇരുവരുടേയും വിവാഹം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ആയിരുന്നില്ല. എന്നാല്‍ എവിടെ വെച്ചാണ് വിവാഹം നടക്കുന്നതി എന്നതിനെ സംബന്ധിച്ച് സൂചനയില്ല. 

വീണ്ടും ഒരു താരവിവാഹത്തിന് കളമൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് സിനിമലോകം. ദീപികയും രണ്‍വീറും നീണ്ടനാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. രാമ ലീല, ബാജിറാവു മസ്താനി, പത്മാവദ് എന്നീ ചിത്രങ്ങള്‍ ഇരുവരുടേയും കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രങ്ങളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com