'അയാള്‍ എന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു, സ്വയം വിവസ്ത്രനായി'; ഗായകന്‍ അനു മാലിക്കിനെതിരേ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്

ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡല്‍ 10 ന്റെ വിധികര്‍ത്താവിന്റെ സ്ഥാനത്തു നിന്നും ഗായകന്‍ അനു മാലിക്കിനെ നീക്കി
'അയാള്‍ എന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു, സ്വയം വിവസ്ത്രനായി'; ഗായകന്‍ അനു മാലിക്കിനെതിരേ കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്


മീടൂ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയതോടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന്‍ ഐഡല്‍ 10 ന്റെ വിധികര്‍ത്താവിന്റെ സ്ഥാനത്തു നിന്നും ഗായകന്‍ അനു മാലിക്കിനെ നീക്കിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് സോണി ടിവി ഔദ്യോഗിക വിശദീകരണം നല്‍കിയേക്കും. സോനാ മൊഹാപത്ര, ശ്വേത പണ്ഡിറ്റ് എന്നിവര്‍ക്ക് പിന്നാലെ രണ്ട് ഗായികമാര്‍ കൂടി ഇയാള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അനു മാലിക് പറയുന്നത്. 

90 കളില്‍ സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതികളുടെ ആരോപണം. ഒരു ഗാനമേളയുടെ ഒരുക്കത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ആരുമില്ലാത്ത സമയത്ത് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ഒരാള്‍ പറയുന്നത്. തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായി അവര്‍ ആരോപിച്ചു. സന്ദര്‍ശകര്‍ കോളിങ് ബെല്‍ അടിച്ചതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. പിന്നീട് വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി തന്നെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും ഒരു സുരക്ഷാ ജീവനക്കാരന്‍ വന്നപ്പോള്‍ താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മെഹബൂബ സ്റ്റുഡിയോയില്‍ വെച്ചാണ് മറ്റൊരാള്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്. റെക്കോഡിങ്ങിന് ഷിഫോണ്‍ സാരി ധരിച്ചുവരാന്‍ പറഞ്ഞ തന്നെ അനു മാലിക് സ്റ്റുഡിയോയില്‍ വച്ച് കെട്ടിപ്പിടിച്ചുവെന്നാണ് മറ്റൊരു ഗായിക പേരു വെളിപ്പെടുത്താതെ കുറിച്ചത്. സ്റ്റുഡിയോ സൗണ്ട് പ്രൂഫാണെന്ന് തിരിച്ചറിഞ്ഞ താന്‍ ഭയപ്പെട്ട് മാലിക്കിനെ തള്ളിമാറ്റുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com