'ഈകാര്യത്തില്‍ സ്ത്രീകള്‍ നുണ പറയില്ല, എത്ര വര്‍ഷം കഴിഞ്ഞാലും തെറ്റ് തെറ്റുതന്നെയാണ്'; മീടൂവിനെ പിന്തുണച്ച് മധു

'സാധാരണഗതിയില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു സ്ത്രീയും നുണ പറയില്ല'
'ഈകാര്യത്തില്‍ സ്ത്രീകള്‍ നുണ പറയില്ല, എത്ര വര്‍ഷം കഴിഞ്ഞാലും തെറ്റ് തെറ്റുതന്നെയാണ്'; മീടൂവിനെ പിന്തുണച്ച് മധു


സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയായി മാറിയ മീ ടൂ കാമ്പെയ്‌നിനെ പിന്തുണച്ച് നടന്‍ മധു. സ്ത്രീകള്‍ അഭിപ്രായങ്ങളും അനുഭവങ്ങളും തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും മാനുഷികമായി ശരിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞാലും കുറ്റകൃത്യം കുറ്റകൃത്യമല്ലാതാവുന്നില്ലെന്നും അദ്ദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സാധാരണഗതിയില്‍ താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു സ്ത്രീയും നുണ പറയില്ല എന്നാണ് മധു പറയുന്നത്. അതുകൊണ്ട് തെറ്റുചെയ്യാത്തവര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ സംഘടനകളിലെ സ്ത്രീകളും തുറന്നു പറയട്ടെയെന്നാണ് മധുവിന്റെ അഭിപ്രായം. 

'എല്ലാ രംഗത്തും ഉള്ളതുപോലെ സിനിമാരംഗത്തും കലാകാരികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവുന്നു. അതേക്കുറിച്ച് അവര്‍ പറയുന്നു. അതില്‍ അസ്വാഭാവികത ഒന്നുമില്ല. സമൂഹത്തിലെ ഇതരരംഗങ്ങളില്‍ ഉള്ളതുപോലെയുള്ള സാഹചര്യങ്ങളാണ് സിനിമയിലും ഉള്ളത്. സിനിമ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായതുകൊണ്ട് അവിടത്തെ കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നേയുള്ളൂ.' മധു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com