കരീനയ്‌ക്കൊപ്പം അഭിനയിക്കാത്തതിന് കാരണം ഇത്? പക്ഷെ ഇപ്പോള്‍ മാറ്റം വന്നു, സെയ്ഫ് പറയുന്നു 

നല്ല ഒരു കഥ ലഭിച്ചാല്‍ ഒന്നിച്ചഭിനയിക്കുമെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്
കരീനയ്‌ക്കൊപ്പം അഭിനയിക്കാത്തതിന് കാരണം ഇത്? പക്ഷെ ഇപ്പോള്‍ മാറ്റം വന്നു, സെയ്ഫ് പറയുന്നു 

സെയ്ഫ്-കരീന ജോഡികളുടെ ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ഓംകാര, കുര്‍ബാന്‍, താഷാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല എന്നതുതന്നെയാണ് ഇതിന് പിന്നിലെ കാരണവും. എന്നാല്‍ അടുത്തന്നെ ഈ കാത്തിരിപ്പിന് വിരാമമുണ്ടാകുമെന്നാണ് സെയ്ഫിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. 

സ്വകാര്യ ജീവിതവും പ്രൊഫഷണല്‍ കാര്യങ്ങളും രണ്ടായി കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കരീനയ്‌ക്കൊപ്പം ഒന്നിച്ച് സിനിമകള്‍ ചെയ്യാതിരുന്നതെന്ന് സെയ്ഫ് പറഞ്ഞു. എന്നാല്‍ അടുത്തിടെയായി തന്റെ ഈ കാഴ്ചപാടില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് സെയിഫിന്റെ വാക്കുകള്‍. നല്ല ഒരു കഥ ലഭിച്ചാല്‍ ഒന്നിച്ചഭിനയിക്കുമെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞത്. 

കരീനയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്കൊരിക്കലും അഭിനയിക്കാന്‍ കഴിയില്ലെന്ന് സെയ്ഫ് പറയുന്നു. കരീനയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ഫ്രെയിമില്‍ താന്‍ വളരെ ബോറിങ് ആയി മാറുമെന്നും ഒപ്പം അഭിനയിക്കുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജമോ അവര്‍ക്കൊപ്പം മത്സരിച്ച് നില്‍ക്കാനോ തനിക്ക് കഴിയില്ലെന്നും സെയ്ഫ് അഭിമുഖത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com