നീതി ആര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കണം; മീ ടുവില്‍ മാനനഷ്ടക്കേസുമായി അര്‍ജ്ജുന്‍

നീതി ആര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കണം - മീ ടുവില്‍ മാനനഷ്ടക്കേസുമായി അര്‍ജ്ജുന്‍
നീതി ആര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കണം; മീ ടുവില്‍ മാനനഷ്ടക്കേസുമായി അര്‍ജ്ജുന്‍

ചെന്നൈ: മീ ടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്കെതിരേ ആരോപണമുയര്‍ത്തിയ നടി ശ്രുതി ഹരിഹരനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അര്‍ജുന്‍. ഇത്തരം ആരോപണങ്ങള്‍ മീ ടൂ ക്യാമ്പയിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. 'മീ ടൂ മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും' അര്‍ജുന്‍ പറഞ്ഞു. 

ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തി. അര്‍ജുന്‍ സിനിമയിലെ വലിയ താരമായിരിക്കാം. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രുതി അനുഭവിച്ച വേദനയും നിസ്സഹായാവസ്ഥയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. അര്‍ജുന്‍ ആരോപണങ്ങള്‍ നിഷേധിച്ചാലും, ആ ദിവസം ശ്രുതി അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞാല്‍ അത് നന്നായിരിക്കും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 

എന്നാല്‍ അര്‍ജുനെ പിന്തുണച്ച് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തുവന്നു. അരുണ്‍ സംവിധാനം ചെയ്ത 'നിപുണന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അര്‍ജുന്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യമായി എല്ലാവരോടും ഇടപഴകുന്ന വ്യക്തിയാണെന്നും അരുണ്‍ പറയുന്നു. കൂടുതല്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ താന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ അത് മാറ്റി എഴുതണമെന്ന് ആവശ്യപ്പെട്ടതായും അരുണ്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com