പാട്ടുപാടാനാണ് വിളിച്ചത് അല്ലേ?, വൈറലായി മോഹൻലാൽ പാടിയ 'ഡ്രാമ'യുടെ പ്രമോ ​ഗാനം (വീഡിയോ) 

പണ്ടാരോ ചെല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ എന്നാരംഭിക്കുന്ന ​ഗാനം ഇതിനോടകം ഹിറ്റായിക്കഴി‍ഞ്ഞു
പാട്ടുപാടാനാണ് വിളിച്ചത് അല്ലേ?, വൈറലായി മോഹൻലാൽ പാടിയ 'ഡ്രാമ'യുടെ പ്രമോ ​ഗാനം (വീഡിയോ) 

ഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഡ്രാമയിലെ പ്രമോ ​ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ച്ചകൾ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് മോഹൻലാൽ തന്നെയാണ്. പണ്ടാരോ ചെല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ എന്നാരംഭിക്കുന്ന ​ഗാനം ഇതിനോടകം ഹിറ്റായിക്കഴി‍ഞ്ഞു. 

രഞ്ജിത്, ടിനി ടോം, കനിഹ, സുരേഷ് കൃഷ്ണ തുടങ്ങിയ നിരവധി താരങ്ങളെ പ്രമോ ​ഗാനത്തില്‍ കാണാം. ആശ ശരത്, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ടീസറിനും വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ​പ്രമോ ​ഗാനവും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com