പാതിരാത്രി തുടര്‍ച്ചയായി വാതിലില്‍ മുട്ടിവിളിച്ച് സംവിധായകന്‍; 'അമ്മ ' തുണയായില്ല; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു നടി 

സിനിമയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി ശ്രീദേവിക
പാതിരാത്രി തുടര്‍ച്ചയായി വാതിലില്‍ മുട്ടിവിളിച്ച് സംവിധായകന്‍; 'അമ്മ ' തുണയായില്ല; ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു നടി 

കൊച്ചി: ബോളിവുഡിന് പിന്നാലെ മലയാള സിനിമയിലും മീ ടു വിവാദം ആളിക്കത്തുകയാണ്. നടന്‍ മുകേഷിനെതിരായി ആരംഭിച്ച ആരോപണങ്ങള്‍ പിന്നീട് കൂടുതല്‍ നടന്മാരിലേക്കും സിനിമാ പ്രവര്‍ത്തകരിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിനിമയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി ശ്രീദേവിക.  ഇത്തരം അനുഭവങ്ങളില്‍ നടിനടന്മാരുടെ സംഘടനയായ  അമ്മ തനിക്കു തുണയായില്ലെന്ന് തുറന്നടിച്ച ശ്രീദേവിക അമ്മ നേതൃത്വത്തിന്  കത്തും നല്‍കി. 

അമ്മ അംഗങ്ങളുടെ പരാതികള്‍ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങള്‍ക്കു കൈകാര്യം ചെയ്യാനറിയാമെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ച ശ്രീദേവികയുടെ കത്ത്.

''2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3, 4 ദിവസം തുടര്‍ച്ചയായി താന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്ന് വ്യക്തമാക്കി. തന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയില്‍ ഇതിനായി ഒരു പരാതിപരിഹാര സെല്‍ ഉണ്ടെന്നോ അറിയാത്തതിനാല്‍ ഉള്ളിലൊതുക്കേണ്ടി വന്നു. ''പല പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരും സിനിമയിലേക്കു വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിര്‍മ്മാതാവിനോ നടനോവേണ്ടി 'വിട്ടുവീഴ്ച' ചെയ്യാന്‍ തയ്യാറുണ്ടോയെന്നാണ്.

ഒരു സിനിമയില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ സഹായത്തിനായി അമ്മയെ സമീപിച്ചുവെങ്കിലും പരാതി നല്‍കരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശമെന്നും ദുബായില്‍ താമസമാക്കിയ നടി കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com