അയാളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്ന സിനിമാപ്രേമികളായ പെണ്‍കുട്ടികളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ: മി ടു വെളിപ്പെടുത്തലുമായി ലക്ഷ്മി രാമകൃഷ്ണന്‍

നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചുവെന്നും എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു.
അയാളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്ന സിനിമാപ്രേമികളായ പെണ്‍കുട്ടികളുടെ അവസ്ഥ ഓര്‍ത്തുനോക്കൂ: മി ടു വെളിപ്പെടുത്തലുമായി ലക്ഷ്മി രാമകൃഷ്ണന്‍

മിടു വെളിപ്പെടുത്തലില്‍ കൂടുതല്‍ നടിമാര്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരുടെയും കപടമുഖങ്ങളാണ് ഇതോടെ അഴിഞ്ഞ് വീഴുന്നത്. ഇപ്പോള്‍ സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെ ലൈംഗിക ആരോപണ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്.

നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചുവെന്നും എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഈ വിഷയം നേരത്തേ താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല എന്നും ഇപ്പോള്‍ അത് പറയാനുള്ള സമയമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

'പലപ്പോഴും എന്റെ സങ്കടം ചിരിയില്‍ പൊതിഞ്ഞ് ഞാന്‍ നിന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുന്‍പ് ഞാന്‍ നൂറ് വട്ടം ആലോചിച്ചു. അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ എന്ത് സംഭവിച്ചാലും ഞാന്‍ നേരിടാന്‍ തയ്യാറാണ്. അയാള്‍ എന്നേക്കാള്‍ പത്ത് വയസ് മുതിര്‍ന്ന ഒരാളാണ്. അയാളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്ന സിനിമാപ്രേമികളായ പെണ്‍കുട്ടികളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ'- ലക്ഷ്മി ആശങ്കപ്പെട്ടു.

അതേസമയം, ലക്ഷ്മിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ നിഖില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. 'അറിയാതെ എപ്പോഴെങ്കിലും ലക്ഷ്മിയെ ബുദ്ധിമുട്ടിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുകയാണ്. ലിഗംഭേദമില്ലാതെ സിനിമയിലെത്തുന്ന പുതു തലമുറയ്ക്ക് അവരുടെ കഴിവിനൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുന്നതില്‍ ശ്രദ്ധിക്കും'- ഇങ്ങനെയായിരുന്നു സംഭവത്തെ തുടര്‍ന്ന് നിഖിലിന്റെ പ്രതികരണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com