ആരാധകര്‍ക്ക് നന്ദി, ഇത്തിക്കരപ്പക്കി വരുന്നു; കൊച്ചുണ്ണിയുടെ ഗുരുവിന്റെ ജീവിതം സിനിമയാക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ്

കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത കണക്കിലെടുത്ത് ഇത്തിക്കരപ്പക്കിയെക്കുറിച്ച് സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്
ആരാധകര്‍ക്ക് നന്ദി, ഇത്തിക്കരപ്പക്കി വരുന്നു; കൊച്ചുണ്ണിയുടെ ഗുരുവിന്റെ ജീവിതം സിനിമയാക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ്

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി തീയെറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രധാന കഥാപാത്രമായി എത്തിയ നിവിന്‍ പോളിയേക്കാള്‍ കൈയടി നേടുന്നത് അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയുടെ ഗുരുവായി എത്തുന്ന ഇത്തിക്കരപ്പക്കിയെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത കണക്കിലെടുത്ത് ഇത്തിക്കരപ്പക്കിയെക്കുറിച്ച് സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. 

ഇത്തിക്കരപ്പക്കിയെക്കുറിച്ച് സിനിമ എടുക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ഉടനൊന്നും ചിത്രം യാഥാര്‍ത്ഥ്യമാവില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കി മറ്റൊരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനുള്ള തയാറെടുപ്പിലാണ് റോഷന്‍. ദി പൈററ്റ്‌സ് ഓഫ് ഡീഗോ ഗാര്‍ഷ്യ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി നിര്‍മിച്ചതിന്റെ രണ്ടിരട്ടി മുടക്കുമുതലിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. അന്താരാഷ്ട്ര വിഷയമാണ് ചിത്രത്തില്‍ പറയുന്നത്. അതിനാല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള നടന്മാരെ കൊണ്ടുവരാനും പദ്ധതിയുണ്ട്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നിര്‍മാണ കമ്പനി ഏതെന്ന് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

50 കോടി മുതല്‍ മുടക്കില്‍ ഗോകുലം ഫിലിംസാണ് കായംകുളം കൊച്ചുണ്ണി നിര്‍മിച്ചത്. 150 വര്‍ഷം മുന്‍പത്തെ കേരളത്തെയാണ് ചിത്രത്തില്‍ പുനഃരവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിയേയും മോഹന്‍ലാലിനേയും കൂടാതെ ബാബു ആന്റണി, സണ്ണി വെയ്ന്‍, പ്രിയ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com