ആള്‍ക്കൂട്ടത്തിനിടയില്‍ മാസായി മമ്മൂട്ടി; അമ്പരപ്പ്; ഈ ഫ്രയിം പകര്‍ത്താന്‍ തനിക്കാവില്ലെന്ന് വൈശാഖ്

'അത്ഭുതകരമാണ് ഈ ആള്‍ക്കൂട്ടം.യഥാര്‍ത്ഥ ഹീറോ അയാളുടെ യാത്ര തുടരുകയാണ്..'
ആള്‍ക്കൂട്ടത്തിനിടയില്‍ മാസായി മമ്മൂട്ടി; അമ്പരപ്പ്; ഈ ഫ്രയിം പകര്‍ത്താന്‍ തനിക്കാവില്ലെന്ന് വൈശാഖ്

കൊച്ചി: ഹൈദരാബാദില്‍ യാത്രയുടെ സെറ്റില്‍ മമ്മൂട്ടിയെ ആള്‍ക്കൂട്ടത്തിന് നടുവില്‍ മമ്മൂട്ടിയെ കണ്ട സന്തോഷം മറച്ചുവയ്ക്കാതെ സംവിധായകന്‍ വൈശാഖ്. മധുരരാജയുടെ തുടര്‍ ചര്‍ച്ചകള്‍ക്കായി എത്തിയപ്പോഴാണ് തന്റെ പ്രിയനടനെ ഇത്രയും വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ വൈശാഖ് കാണുന്നത്. തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംങ് ചിത്രങ്ങള്‍ വൈശാഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

എണ്ണായിരത്തോളം വരുന്ന ആള്‍ക്കൂട്ടത്തിന് നടുവിലാണ് ചിത്രീകരണമെന്നും തന്റെ ഫ്രെയ്മില്‍ ഇത്രയും ജനത്തെ പകര്‍ത്താനാകില്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വൈശാഖ് പറയുന്നു. 'അത്ഭുതകരമാണ് ഈ ആള്‍ക്കൂട്ടം.യഥാര്‍ത്ഥ ഹീറോ അയാളുടെ യാത്ര തുടരുകയാണ്..' വൈശാഖ് കുറിച്ചു.

യാത്രയുടെ അവസാനഘട്ട ചിത്രീകരണമാണ് ഹൈദരാബാദില്‍ നടക്കുന്നത്. മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ അവസാനം റിലീസ് ചെയ്‌തേക്കും. തെലുങ്ക് രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള വൈഎസ്ആര്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മുഖ്യമന്ത്രിയായി എത്തുന്ന മമ്മൂട്ടിയെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com