ഞെട്ടിക്കാന്‍ മമ്മൂട്ടി; ആദ്യമായി കുള്ളന്‍ വേഷത്തില്‍ എത്തുന്നു

സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇന്നുവരെ പരീക്ഷിക്കാത്ത കഥാപാത്രമാകുന്നത്
ഞെട്ടിക്കാന്‍ മമ്മൂട്ടി; ആദ്യമായി കുള്ളന്‍ വേഷത്തില്‍ എത്തുന്നു

ദ്യമായി കുള്ളന്റെ വേഷം അണിയാന്‍ മമ്മൂട്ടി ഒരുങ്ങുന്നു. സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇന്നുവരെ പരീക്ഷിക്കാത്ത കഥാപാത്രമാകുന്നത്. എഴുത്തുകാരന്‍ പി. വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 


2019 ല്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് എന്നും മലയാളികളേ ഞെട്ടിച്ചിട്ടുള്ള നടന്‍ ഈ കുള്ളന്‍ കഥാപാത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്ന അത്ഭുതം എന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഡബിള്‍സിന് ശേഷം മമ്മൂട്ടിയും സോഹന്‍ സിനുലാലും ഒന്നിക്കുന്ന ചിത്രമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com