രാജമൗലി ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുക മാസ് ലുക്കില്‍; പരിശീലിപ്പിക്കാന്‍ എത്തുന്നത് ലോയ്ഡ് സ്റ്റീവന്‍സ്

രാജമൗലി ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുക മാസ് ലുക്കില്‍; പരിശീലിപ്പിക്കാന്‍ എത്തുന്നത് ലോയ്ഡ് സ്റ്റീവന്‍സ്

എന്‍ടിആറിനെ കൂടാതെ റാം ചരണും നായകനാകുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല


ചെന്നൈ: ലോകപ്രശസ്ത സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍ ലോയ്ഡ് സ്റ്റീവന്‍സ് തെന്നിന്ത്യന്‍ സിനിമ മേഖലയിലേക്ക്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിനെ തയാറാക്കാനായാണ് സ്റ്റീവന്‍സ് എത്തുന്നത്. എന്‍ടിആറിനെ കൂടാതെ റാം ചരണും നായകനാകുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ആര്‍ആര്‍ആര്‍ എന്ന് അറിയപ്പെടുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. 

സ്റ്റീവന്‍സ് തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. തെലുങ്ക് ആക്ഷന്‍ ഡ്രാമയായ അരവിന്ദ സമേദയ്ക്ക് ശേഷം ജൂനിയര്‍ എന്‍ടിആറുമായി വീണ്ടും ഒന്നിക്കുകയാണ് രാജമൗലി ചിത്രത്തിലൂടെ. പ്രമുഖ സംവിധായകന്‍ രാജമൗലിയെ കണ്ടതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ആര്‍ആര്‍ആര്‍ ചിത്രത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ലുക്കിനെക്കുറിച്ച് ചര്‍ച്ചചെയ്യാനായിരുന്നു കൂടിക്കാഴ്ച. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങിനേയും ഹൃത്വിക് റോഷനേയും ട്രെയ്ന്‍ ചെയ്യിച്ചിട്ടുണ്ട് സ്റ്റീവന്‍സ്.

300 കോടി മുതല്‍ മുടക്കിലാണ് രാജമൗലി ചിത്രം ഒരുക്കുന്നത്. ഇതില്‍ സഹോദരന്മാരായാണ് റാം ചരണും ജൂനിയര്‍ എന്‍ടിആറും എത്തുന്നത്. ചിത്രത്തിന്റെ കഥ പോലും കേള്‍ക്കാതെയാണ് ഇരുവരും സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നത്. രാജമൗലിയുടെ തിരക്കഥ ശക്തമായിരിക്കും എന്നാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com