'പലരെയും എതിര്‍ക്കേണ്ടി വരും, അതിന് മഞ്ജുവിന് താത്പര്യം ഉണ്ടായിരിക്കില്ല ; മോഹന്‍ലാലിനെ  തേജോവധം ചെയ്തിട്ടില്ലെ'ന്നും റിമ

ദുല്‍ഖര്‍ പറയുന്നത് പോലെ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരേ നില്‍ക്കേണ്ടി വരുമല്ലോ എന്ന നിലപാട് തനിക്കില്ല. ദുല്‍ഖറിന് അങ്ങനെ പറഞ്ഞ് കൈകഴുകാം. പക്ഷേ ഇത് തങ്ങളുടെ നിലനില്‍പ്പിന്റെ 
'പലരെയും എതിര്‍ക്കേണ്ടി വരും, അതിന് മഞ്ജുവിന് താത്പര്യം ഉണ്ടായിരിക്കില്ല ; മോഹന്‍ലാലിനെ  തേജോവധം ചെയ്തിട്ടില്ലെ'ന്നും റിമ

വളോടൊപ്പം നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യേണ്ടി വരുമെന്നും പലരേയും എതിര്‍ക്കേണ്ടി രുമെന്നും റിമ കല്ലിങ്കല്‍. ഒരു പവര്‍ സ്ട്രക്ചറിനെ എതിര്‍ക്കുന്നതിന്റെ ഭാഗമാവാന്‍ മഞ്ജു വാര്യര്‍ക്ക് താത്പര്യം ഇല്ലായിരിക്കുമെന്നും അതിനാലാണ് ഡബ്ല്യുസിസിയുടെ യോഗങ്ങളില്‍ കാണാത്തതെന്നും അവര്‍ പറഞ്ഞു. ഇതിനര്‍ത്ഥം അവളോടൊപ്പം മഞ്ജുവില്ലെന്നല്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.സ്വകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ദുല്‍ഖര്‍ പറയുന്നത് പോലെ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരേ നില്‍ക്കേണ്ടി വരുമല്ലോ എന്ന നിലപാട് തനിക്കില്ല. ദുല്‍ഖറിന് അങ്ങനെ പറഞ്ഞ് കൈകഴുകാം. പക്ഷേ ഇത് തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ ലിംഗനീതി ഉറപ്പാക്കുകയാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യം. എത്ര തന്നെ വഴിമാറ്റാന്‍ നോക്കിയാലും അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഡബ്ല്യുസിസി മോഹന്‍ലാലിനെ തേജോവധം ചെയ്യുന്നില്ല. വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം 'അമ്മ'യിലെ അംഗങ്ങള്‍ മോഹന്‍ലാലിന് പിന്നില്‍ ഒളിക്കുകയാണെന്നും റിമ ആരോപിച്ചു. മോഹന്‍ലാലിനെ കുറിച്ചേയല്ല, അമ്മ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ് ഡബ്ല്യുസിസി സംസാരിക്കുന്നതെന്നും മോഹന്‍ലാലും മമ്മൂട്ടിയും ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും റിമ അഭിമുഖത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com