'റിട്ടയര്‍മെന്റോ, അതൊക്കെ ഇംഗ്ലീഷുകാരുടെ പഴയ ചിന്തയല്ലേ'; വിരമിക്കലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് സുരേഖ സിക്രി

ഇപ്പോഴത്തെ സിനിമ രംഗം കൂടുതല്‍ മെച്ചപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന് പുറത്തുവരും. അത് അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും എല്ലാവരും തയാറാകും
'റിട്ടയര്‍മെന്റോ, അതൊക്കെ ഇംഗ്ലീഷുകാരുടെ പഴയ ചിന്തയല്ലേ'; വിരമിക്കലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് സുരേഖ സിക്രി

ഴിഞ്ഞ 40 വര്‍ഷമായി ബോളിവുഡിന്റെ ഭാഗമാണ് നടി സുരേഖ സിക്രി. 73ാം വയസിലും സിനിമയിലും സീരിയലിലും ശക്തമായ സാന്നിധ്യമാണ് ഇവര്‍. തീയെറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ആയുഷ്മാന്‍ ഖുറാനയുടെ ബധായ് ഹോയിലും സുരേഖ വേഷമിട്ടിട്ടുണ്ട്. ഇനിയും താന്‍ അഭിനയം തുടരുമെന്നാണ് അവര്‍ പറയുന്നത്. അഭിനയം അവസാനിപ്പിച്ച് റസ്റ്റ് എടുക്കാനൊന്നും സുരേഖയ്ക്ക് പദ്ധതിയില്ല. റിട്ടയര്‍മെന്റ് എന്നു പറയുന്നത് ഇംഗ്ലീഷുകാരുടെ പഴയ ചിന്തിഗതിയാണെന്നാണ് അവര്‍ പറയുന്നത്. 

'റിട്ടയര്‍മെന്റോ, ആ വാക്ക് എന്താണെന്ന് പോലും അറിയില്ല, എന്താണ് അതിന്റെ അര്‍ത്ഥം.' സുരേഖ ചോദിച്ചു. 'അതൊരു പഴയ ചിന്താഗതിയാണ്. നിങ്ങള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതില്‍ നിന്ന് വിരമിക്കണം. സാധാരണ ഗവണ്‍മെന്റ് ജോലിക്കാരിലാണ് ഇത് സാധ്യമാവുക. ഭാഗ്യത്തിന് ഞാനൊരു ഫ്രീലാന്‍സര്‍ ആണ്. എനിക്ക് വിരമിക്കാന്‍ തീരെ താല്‍പ്പര്യം ഇല്ല. ഞാന്‍ ഇനിയും മുന്നോട്ടുപോകും.' സുരേഖ പറഞ്ഞു. 

1978 ല്‍ പുറത്തിറങ്ങിയ കിസ്സ കുര്‍സി ക എന്ന പൊളിറ്റിക്കല്‍ ഡ്രാമയിലൂടെയാണ് സുലേഖ അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി സിനിമകളും സീരിയലുകളിലും വേഷമിട്ടു.ഇപ്പോഴത്തെ സിനിമ രംഗം കൂടുതല്‍ മെച്ചപ്പെട്ടെന്നാണ് ഇവര്‍ പറയുന്നത്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും പെട്ടെന്ന് പുറത്തുവരും. അത് അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും എല്ലാവരും തയാറാകും. മുന്‍പൊക്കെ സൗന്ദര്യം മാത്രമായിരുന്നു. ഇപ്പോള്‍ ജനിക്കാന്‍ കഴിയാതിരുന്നതിന്റെ വിഷമവും സുരേഖയ്ക്കുണ്ട്. 40-50 വര്‍ഷത്തിന് ശേഷം ജനിച്ചാല്‍ മതിയായിരുന്നു, ഇപ്പോഴത്തെ അവസ്ഥ നോക്കൂ. എന്നെപ്പോലുള്ളവര്‍ക്ക് നിരവധി റോളുകളാണുള്ളത്. ടിവിയില്‍ മുന്‍പെല്ലാം മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിന് മങ്ങലേറ്റു. പക്ഷേ സിനിമ മേഖലയുടെ അവസ്ഥയില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

മുതിര്‍ന്ന താരങ്ങള്‍ക്ക് വേണ്ടി ശക്തമായ കഥാപാത്രങ്ങള്‍ രചിക്കപ്പെടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വലിയ മാറ്റമാണുണ്ടായതെന്നും അമിതാഭ് ബച്ചനെയും റിഷി കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 102 നോട്ട് ഔട്ടിനെക്കുറിച്ച് മുന്‍പ് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു എന്നാണ് സുരേഖ കൂട്ടിച്ചേര്‍ത്തു. വളരെ പ്രതീക്ഷ നല്‍കുന്ന സംവിധായകരും തിരക്കഥാകൃത്തുകളും ബോളിവുഡിലുണ്ടാകുന്നുണ്ട്. എല്ലാരീതിയിലുമുള്ള വിഷയങ്ങളും സിനിമയ്ക്ക് വിഷയമാകുന്നു. ഇന്റസ്ട്രിയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച കാലഘട്ടമാണെന്നാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com