'എന്നെ ചീത്ത വിളിക്കുന്നതുകേട്ട് അയാളുടെ ഭാര്യ ചിരിച്ചു, നാണം കെടുത്തി പേടിപ്പിക്കാമെന്നാണോ വിചാരം'; സുസിക്കും ഭാര്യക്കും എതിരേ അമല

നടിയും സംവിധായകയുമായ ലീന മണിമേഖലയ്ക്ക് പിന്നാലെയാണ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ച് അമല രംഗത്തെത്തിയത്
'എന്നെ ചീത്ത വിളിക്കുന്നതുകേട്ട് അയാളുടെ ഭാര്യ ചിരിച്ചു, നാണം കെടുത്തി പേടിപ്പിക്കാമെന്നാണോ വിചാരം'; സുസിക്കും ഭാര്യക്കും എതിരേ അമല

സംവിധായന്‍ സുസി ഗണേശന് എതിരേ അമല പോള്‍ ലൈംഗിക ആരോപണം ഉന്നയിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അതിനിടയില്‍ സുസിക്കും ഭാര്യയ്ക്കും എതിരേ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അമല പോള്‍. മീടൂ ആരോപണം വന്നതിന് പിന്നാലെ സുസിയും ഭാര്യയും തന്നെ ഫോണ്‍ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അമല പോള്‍ പറഞ്ഞത്. സുസി തന്നെ ചീത്ത പറഞ്ഞപ്പോള്‍ അത് കേട്ട് അയാളുടെ ഭാര്യ മഞ്ജരി പൊട്ടിച്ചിരിച്ചെന്നും താരം ആരോപിച്ചു. 

'എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. സുസി ഗണേശനും ഭാര്യ മഞ്ജരി സുസി ഗണേശനും എന്നെ ഫോണ്‍വിളിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് തന്റെ നിലപാട് പറയാന്‍ ഞാന്‍ ഫോണ്‍ എടുത്തു. അയാളുടെ ഭാര്യയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം. അമല കുറിച്ചു. 

നടിയും സംവിധായകയുമായ ലീന മണിമേഖലയ്ക്ക് പിന്നാലെയാണ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ച് അമല രംഗത്തെത്തിയത്. സൂസി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടുപയലേ 2 ന്റെ ഷൂട്ടിങ് സെറ്റിലാണ് അതിക്രമം നേരിടേണ്ടി വന്നത്. പ്രധാന നായികയായിരുന്നിട്ടും തന്നോട് ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയും അശ്ലീല ചുവയോടെയും സംസാരിച്ചെന്നാണ് അമല പറയുന്നത്. കൂടാതെ ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍ നല്‍കുകയും ചെയ്തു. ഇത് മാനസികമായി തന്നെ തളര്‍ത്തിയെന്നും അമല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com