ഫ്‌ലാറ്റിനുള്ളില്‍ ഒറ്റപ്പെട്ടുപോയ രണ്ട് വയസുകാരി: ഭീതിയോടെയല്ലാതെ ഈ ട്രെയിലര്‍ കണ്ട് തീര്‍ക്കാനാവില്ല

'എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്നം' എന്ന ക്യാപ്ഷനോടെ റിലീസ് ചെയ്ത ട്രെയിലര്‍ ചങ്കിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല.
ഫ്‌ലാറ്റിനുള്ളില്‍ ഒറ്റപ്പെട്ടുപോയ രണ്ട് വയസുകാരി: ഭീതിയോടെയല്ലാതെ ഈ ട്രെയിലര്‍ കണ്ട് തീര്‍ക്കാനാവില്ല

ണ്ട് വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഫ്‌ലാറ്റില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ ഉണ്ടായ സംഭവങ്ങളാണ് 'പിഹു' എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമേയം. 'എല്ലാ മാതാപിതാക്കളുടെയും ഏറ്റവും നശിച്ച പേടി സ്വപ്നം' എന്ന ക്യാപ്ഷനോടെ റിലീസ് ചെയ്ത ട്രെയിലര്‍ ചങ്കിടിപ്പോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ഹൃദയം നോവുന്ന രംഗങ്ങളാണ് രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണ് 'പിഹു'. ഇത് നവംബര്‍ 16 ന് തിയേറ്ററുകളിലെത്തും. മൂന്നു വയസ്സുകാരിയായ മൈറ വിശ്വകര്‍മ്മയാണ് 'പിഹു' ആയി എത്തുന്നത്. കുഞ്ഞു മൈറയുടെ ആദ്യസിനിമയാണ് 'പിഹു'.

വിനോദ് കാപ്രിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ശില്‍പ്പ ജിന്‍ഡാലും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍യോഗേഷ് ജൈനിയാണ്. സംഗീതം വിഷാല്‍ ഖുറാന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com