ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയില്‍ അനിവാര്യം, പക്ഷെ കൂടെ അഭിനയിക്കുന്നവരുമായുള്ള ഒത്തിണക്കമാണ് ഏറ്റവും പ്രധാനമെന്ന് കരണ്‍ 

ഒപ്പം അഭിനയിക്കുന്ന ആള്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ആ സീന്‍ പാടെ ഉപേക്ഷിക്കുക എന്നതാണ് തന്റെ നിലപാടെന്നും കരണ്‍
ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയില്‍ അനിവാര്യം, പക്ഷെ കൂടെ അഭിനയിക്കുന്നവരുമായുള്ള ഒത്തിണക്കമാണ് ഏറ്റവും പ്രധാനമെന്ന് കരണ്‍ 

ന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഒപ്പം അഭിനയിക്കുന്നയാളുമായുള്ള ഒത്തിണക്കമാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് ബോളിവുഡ് നടന്‍ കരണ്‍ വാഹി. ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയില്‍ അനിവാര്യമാണെന്നും പലപ്പോഴും കഥ മുന്നോട്ടു നീങ്ങാന്‍ ഇത്തരം രംഗങ്ങള്‍ അവിഭാജ്യമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്നവരുമായുള്ള ഒത്തിണക്കമാണ് ഏറ്റവും പ്രധാനമെന്നാണ് കരണിന്റെ വാക്കുകള്‍. 

ഒപ്പം അഭിനയിക്കുന്ന ആള്‍ കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ആ സീന്‍ പാടെ ഉപേക്ഷിക്കുക എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഡ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു കരണ്‍. 

പ്രണയരംഗങ്ങള്‍ ചിത്രീകരിക്കാനാണ് ഏറ്റവും പ്രയാസമെന്ന് സിനിമയുടെ സംവിധായകന്‍ വിഗ്നേഷ് ഷെട്ടി പറഞ്ഞു. ബാര്‍ കോഡ് ചിത്രീകരിക്കുമ്പാള്‍ കരണിനും  നായിക പരീനയ്ക്കും തന്റെ മനസില്‍ എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നെന്നും ഇവര്‍ക്ക് സുഗമമായി അഭിനയിക്കുന്നതിന് പരമാവധി ക്രൂ അംഗങ്ങളെ കുറയ്ക്കുകയാണ് താന്‍ ചെയ്തതെന്നും വിഗ്നേഷ് പറഞ്ഞു. ചിത്രീകരണത്തിന് മുമ്പ് നടത്തിയ ചര്‍ച്ചകളും പ്രയോജനകരമായെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com