'ആനിയുടെ അത്ര സൗന്ദര്യം വേണ്ട മഞ്ജു മതിയെന്ന് ലോഹിതദാസ് പറഞ്ഞു: സിന്ധു ലോഹിതദാസ്

'അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി'. 
'ആനിയുടെ അത്ര സൗന്ദര്യം വേണ്ട മഞ്ജു മതിയെന്ന് ലോഹിതദാസ് പറഞ്ഞു: സിന്ധു ലോഹിതദാസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന ഏതാനും ചില നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ലോഹിതദാസ്. ചെയ്ത പടങ്ങളെല്ലാം പ്രിയപ്പെട്ടതായത് കൊണ്ടാകാം അദ്ദേഹത്തിന്റെ അകാലത്തിലേ ഉണ്ടായ വിയോഗത്തില്‍ ആരാധകര്‍ ഏറെ വേദനിച്ചു. 

ലോഹി സജീവമായിരുന്ന കാലത്ത് സംവിധായകന്റെ സിനിമകളില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഭാര്യ സിന്ധു ലോഹിതദാസ്. സല്ലാപം സിനിമയില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നെന്നും പിന്നീട് ആണ് ആ വേഷം മഞ്ജുവിലേക്കെത്തിയതെന്നുമാണ് സിന്ധു പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

'നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാര്‍(ലോഹിതദാസ്) പറഞ്ഞു, 'അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി'. 

അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.'- സിന്ധു വ്യക്തമാക്കി.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com