'ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷ്ണല്‍ കോടതി പോലും എന്നെ വെറുതെവിടും': ഡ്രാമയില്‍ മോഹന്‍ലാല്‍; ഡബ്ല്യുസിസിക്കുള്ള മറുപടിയെന്ന് ആരാധകര്‍

മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ പുതിയ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി 
'ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷ്ണല്‍ കോടതി പോലും എന്നെ വെറുതെവിടും': ഡ്രാമയില്‍ മോഹന്‍ലാല്‍; ഡബ്ല്യുസിസിക്കുള്ള മറുപടിയെന്ന് ആരാധകര്‍

മോഹന്‍ലാല്‍-രഞ്ജിത്ത് ടീമിന്റെ പുതിയ ചിത്രം ഡ്രാമയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. 'ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസിന് ജാമ്യം കിട്ടും,വെറുതേ വിടുകയും ചെയ്യും' എന്ന ഡയലോഗാണ് ടീസറിന്റെ ഹൈലറ്റ്. 

മോഹന്‍ലാലിനും താര സംഘടനയായ അമ്മയ്ക്കും എതിരെ ഡബ്ല്യുസിസി അംഗങ്ങള്‍ രംഗത്ത് വരികയും പ്രശ്‌നം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വാക്കുകളോടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇത് ഡബ്ല്യുസിസിക്കുള്ള മോഹന്‍ലാലിന്റെ മുന്നറിയിപ്പാണ് എന്നാണ് ആരധക കൂട്ടങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പറയുന്നത്. ഒരു മുഴുനീള കോമഡി ചിത്രമായാണ് ഡ്രാമ ഒരുക്കിയിരിക്കുന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com