രാമലീലയുടെ വിജയത്തിന് കേസുമായി എന്തുബന്ധം?; ഖുശ്ബു പറയുന്നത് കേള്‍ക്കൂ 

ദിലീപ് ചിത്രമായ രാമലീല വിജയിച്ചത് നല്ല സിനിമയായതുകൊണ്ടാണ് എന്ന് സിനിമാതാരം ഖുശ്ബു
രാമലീലയുടെ വിജയത്തിന് കേസുമായി എന്തുബന്ധം?; ഖുശ്ബു പറയുന്നത് കേള്‍ക്കൂ 

ദിലീപ് ചിത്രമായ രാമലീല വിജയിച്ചത് നല്ല സിനിമയായതുകൊണ്ടാണ് എന്ന് സിനിമാതാരം ഖുശ്ബു. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും ഖുശ്ബു പറഞ്ഞു. 

മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാല്‍ അത് സിനിമ മോശമായതിനാണെന്ന് ഖുശ്ബു പ്രതികരിച്ചു. 

സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്ന പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. കുറ്റം തെളിയുന്നതുവരെ ആരോപിതന്‍ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു. 

സംഗീതസംവിധായകന്‍ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോള്‍ ഖുശ്ബു നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ ഇതുവരെ മീ ടു അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഖുശ്ബു എന്തെങ്കിലും പറയണമല്ലോ എന്നുകരുതി വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകളെ ഓര്‍ത്ത് കഷ്ടം തോന്നുന്നുവെന്നും പ്രതികരിച്ചതാണ് വിവാദമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com