'കല്യാണം കഴിഞ്ഞാലും എന്റെ ജീവിതം മാറില്ല'; വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ദീപിക പദുക്കോണ്‍

തന്റെ അച്ഛന്റെയും അമ്മയുടേയും പോലെ വിജയകരമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ദീപിക വ്യക്തമാക്കി
'കല്യാണം കഴിഞ്ഞാലും എന്റെ ജീവിതം മാറില്ല'; വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് ദീപിക പദുക്കോണ്‍

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റേയും വിവാഹ വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നവംബര്‍ 14- 15 നായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ വിവാഹം കഴിഞ്ഞാലും തന്റെ ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാകില്ല എന്നാണ് ദീപിക പറയുന്നത്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ച് താരം മനസു തുറന്നത്. 

എല്ലാ പെണ്‍കുട്ടികളേയും പോലെ താന്‍ വളരെ പ്രതീക്ഷയോടെയാണ് വിവാഹത്തെ നോക്കി കാണുന്നത് എന്നാണ് ദീപിക പറയുന്നത്. താന്‍ വളരെ എക്‌സൈറ്റഡാണ്. എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ ജിവിതത്തില്‍ മാറ്റമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു. തന്റെ അച്ഛന്റെയും അമ്മയുടേയും പോലെ വിജയകരമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ദീപിക വ്യക്തമാക്കി.

'അവരുടെ ബന്ധം വളരെ മനോഹരമാണ്. ഇരുവരുടേയും പ്രൊഫഷനേയും കുടുംബത്തേയും വളരെ നന്നായാണ് ഒരുമിച്ച് കൊണ്ടുപോകുന്നത്. എനിക്ക് സഹോദരിക്കും മാതൃകയാണ്. അതിനാല്‍ അവരെപ്പോലെ ആകാനാണ് എനിക്ക് ഇഷ്ടം.' ദീപിക പറഞ്ഞു. ദീപികയുടെ അച്ഛന്‍ പ്രകാശ് പദുക്കോണും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ചെക്കനും പെണ്ണുമാണ് എല്ലാം തീരുമാനിക്കുന്നതെന്നും മാതാപിതാക്കള്‍ അവര്‍ക്കൊപ്പം നിന്നുകൊടുത്താല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്. 

തിയതി പുറത്തുവിട്ടെങ്കിലും വിവാഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് കല്യാണ ചടങ്ങുകളാണ് ഉണ്ടാകുക. ഒന്ന് കന്നഡ സ്റ്റൈലിലും മറ്റൊന്ന് ദക്ഷിണേന്ത്യന്‍ ആചാര പ്രകാരവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com