'കണ്ടാല്‍ ബുദ്ധി കൂടുതല്‍ തോന്നുമെന്ന് പറഞ്ഞ് അയാള്‍ എന്നെ ഒഴിവാക്കി'; തുടക്കകാലത്തെ അനുഭവം പങ്കുവെച്ച് സ്വര ഭാസ്‌കര്‍

കരിയറിന്റെ തുടക്കകാലത്തില്‍ കാണാന്‍ ബുദ്ധിയുണ്ടെന്ന കുറ്റത്തിന് ഒരു സംവിധായകന്‍ തന്നെ മടക്കി അയച്ചിട്ടുണ്ടെന്നാണ് സ്വര പറയുന്നത്
'കണ്ടാല്‍ ബുദ്ധി കൂടുതല്‍ തോന്നുമെന്ന് പറഞ്ഞ് അയാള്‍ എന്നെ ഒഴിവാക്കി'; തുടക്കകാലത്തെ അനുഭവം പങ്കുവെച്ച് സ്വര ഭാസ്‌കര്‍

സൗന്ദര്യം കുറഞ്ഞു പോയെന്നും നിറം കുറവാണെന്നുമൊക്കെ പറഞ്ഞ് പലരും സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാണാന്‍ ബുദ്ധിയുണ്ടെന്ന കാരണത്തില്‍ ഒഴിവാക്കപ്പെടുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ബോളിവുഡ് സുന്ദരി സ്വര ഭാസ്‌കറിനാണ് അത്തരത്തില്‍ ഒരു അനുഭവമുണ്ടായത്. കരിയറിന്റെ തുടക്കകാലത്തില്‍ കാണാന്‍ ബുദ്ധിയുണ്ടെന്ന കുറ്റത്തിന് ഒരു സംവിധായകന്‍ തന്നെ മടക്കി അയച്ചിട്ടുണ്ടെന്നാണ് സ്വര പറയുന്നത്. 

കാണാന്‍ എങ്ങനെയുണ്ട് എന്നതിന്റെ പേരില്‍ സിനിമ മേഖലയിലേക്ക് വരുന്ന എല്ലാവര്‍ക്കും ഏതെങ്കിലും രീതിയില്‍ ഒഴിവാക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. അല്ലെങ്കില്‍ ആളുകള്‍ ഇത്ര അധികം പണം മേക്കപ്പിനായി ചെലവഴിക്കില്ല. ഓരോ ആളുകളുടെയും കാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്. ബോംബെയില്‍ വന്ന് ഞാന്‍ ആദ്യമായി കാണുന്ന സംവിധായകന്‍ എന്നെ ഒഴിവാക്കിയത് എന്നെ കാണാന്‍ ബുദ്ധിമതിയെപ്പോലെയുണ്ടെന്ന് പറഞ്ഞാണ്. ഇപ്പോഴും എനിക്ക് അതെന്താണെന്ന് മനസിലാവുന്നില്ല. സ്വര പറഞ്ഞു. 

ഇത്തരം കാര്യങ്ങളെല്ലാം അവഗണിച്ച് ജോലിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത് എന്നാണ് സ്വര പറയുന്നത്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിയ്ക്കിടെ പിടിഐയോട് സംസാരിക്കുകയായിരുന്നു സ്വര. ഫെസ്റ്റിവലില്‍  സ്വരയുടെ ഷെയിം പ്രദര്‍ശിപ്പിക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com