കൗതുകങ്ങളേറെയായി 'ക': പേര് കൊണ്ട് വ്യത്യസ്തമായി നീരജ് മാധവിന്റെ പുതിയ ചിത്രം 

'ക' എന്നാണു നീരജ്മാധവന്‍ നായകനായി, നവാഗതരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്.
കൗതുകങ്ങളേറെയായി 'ക': പേര് കൊണ്ട് വ്യത്യസ്തമായി നീരജ് മാധവിന്റെ പുതിയ ചിത്രം 

ഇംഗ്ലിഷ് അക്ഷര മാലയിലെ 24 അക്ഷരങ്ങളും പേരായ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. തമിഴില്‍ 'ഐ', ഹിന്ദിയില്‍ 'പാ' എന്നിവ ഒറ്റ അക്ഷരം മാത്രമുള്ള ചിത്രങ്ങളാണ്. പക്ഷേ മലയാളത്തില്‍ 'വൈ' എന്ന ചിത്രം ഇറങ്ങിയിട്ടുണ്ടെങ്കിലും ഒറ്റ മലയാള അക്ഷരം പേരായ ചിത്രങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. ആദ്യമായി അങ്ങനെയൊരു ചിത്രം വരുന്നൂ.

'ക' എന്നാണു നീരജ്മാധവന്‍ നായകനായി, നവാഗതരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്. 'ക'യില്‍ കൗതുകങ്ങളേറെയെന്നും പറയുന്നു അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പേജിലൂടെയാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ 'ക' എന്ന അക്ഷരത്തിനൊപ്പം കുറേ വാക്കുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. 

ആ വാക്കുകളൈല്ലാം ആരംഭിക്കുന്നതും 'ക' എന്ന അക്ഷരത്തില്‍ നിന്നു തന്നെയാണ്. കൂട്ടുകാര്‍, കുസൃതി, കണ്ണ്, കാഴ്ച, കല്ല്, കോളനി, കറുപ്പ്, കഥ, കമ്മട്ടിപ്പാടം തുടങ്ങി തിരുവനന്തപുരം നഗരത്തിലെ കോളനിയായ കരിമഠം ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. 

പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ നവാഗതനായ രജീഷ്‌ലാല്‍ വംശയാണു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്താണു ചിത്രീകരണം നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com