പകല്‍ ഷൂട്ടിങ്, വൈകിട്ട്‌ ഡബ്ബിങ്, രാത്രി തിരക്കഥ എഴുത്ത്; വിക്രാന്തിന്റെ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതി വിജയ് സേതുപതി

ഇതിന് മുന്‍പ് ഓറഞ്ച് മിഠായി എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിട്ടുണ്ട് സേതുപതി
പകല്‍ ഷൂട്ടിങ്, വൈകിട്ട്‌ ഡബ്ബിങ്, രാത്രി തിരക്കഥ എഴുത്ത്; വിക്രാന്തിന്റെ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതി വിജയ് സേതുപതി

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് തമിഴ് നടന്‍ വിജയ് സേതുപതി. താരത്തിന്റെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസില്‍ തൊടുന്നവയായിരുന്നു. അവസാനം പുറത്തിറങ്ങിയ 96ഉും ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. അഭിനയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം ഇപ്പോള്‍ എഴുത്തിലേക്ക് കടന്നിരിക്കുകയാണ്. ഓറഞ്ച് മിഠായി എന്ന ചിത്രത്തിന് ശേഷം വീണ്ടും എഴുത്തുകാരന്റെ വേഷം അണിയുകയാണ് താരം. വിക്രാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായാണ് വിജയ് സേതുപതി ആദ്യമായി തിരക്കഥ എഴുതുന്നത്. 

വിക്രാന്തിന്റെ സഹോദരന്‍ സഞ്ജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പ് ഓറഞ്ച് മിഠായി എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയിട്ടുണ്ട് സേതുപതി. ചിത്രത്തിന്റെ നായക വേഷത്തിലേക്ക് വിക്രാന്തിന്റെ പേര് നിര്‍ദേശിച്ചതും വിജയ് സേതുപതി ആയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ടാക്ക ടാക്ക എന്ന ചിത്രത്തിലൂടെയാണ് സഞ്ജീവ് സിനിമയിലേക്ക് എത്തുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്‌ക്രിപ്റ്റ് പറയാനായിട്ടാണ് സേതുപതിയെ കാണുന്നത്. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടെങ്കിലും ഒരു പാട് സിനിമകള്‍ കൈയിലുണ്ടായതിനാല്‍ അത് ചെയ്യാനാവില്ലെന്ന് പറഞ്ഞു. അതിന് ശേഷമാണ് ഒരു പുതിയ കഥ അദ്ദേഹത്തോട് പറഞ്ഞ് അഭിപ്രായം ചോദിച്ചത്. ഉടന്‍ തന്നെ അദ്ദേഹം വിക്രാന്തിനെ നിര്‍ദേശിച്ചു. ചിത്രത്തിന്റെ ഡയലോഗും തിരക്കഥയും എഴുതാമെന്നും അദ്ദേഹം സമ്മതിച്ചു. സഞ്ജീവ് പറഞ്ഞു. 

സേതുപതി പകല്‍ ഷൂട്ട് ചെയ്തതിന് ശേഷം വൈകുന്നേരം ഡബ് ചെയ്യുകയാണ് പതിവ്. അതിനാല്‍ മൂന്ന് മാസം രാത്രി ഇരുന്നാണ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ മറ്റ് ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രമുണ്ട്. ആ കഥാപാത്രത്തിലേക്ക് പ്രമുഖനായ നടനെയാണ് തേടുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളേയും നിശ്ചയിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com