സാരിയില്‍ വിജയ് സേതുപതിയുടെ ഡാന്‍സ് പ്രാക്റ്റീസ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡീലക്‌സ് ഒരുക്കുന്നത്
സാരിയില്‍ വിജയ് സേതുപതിയുടെ ഡാന്‍സ് പ്രാക്റ്റീസ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡറായി വേഷമിടുന്ന സൂപ്പര്‍ ഡീലക്‌സിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തയും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സൂപ്പര്‍ഡീലക്‌സിന്റെ ലൊക്ക്രഷനില്‍ നിന്നുള്ള ഒരു വീഡിയോ ആണ്. വിജയ് സേതുപതി ഡാന്‍സ് പ്രാക്റ്റീസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്

നീല സാരിയുടുത്ത് സുന്ദരിയായാണ് വിജയ് സേതുപതിയുടെ നില്‍പ്പ്. വിജയ് സേതുപതിയാണ് വീഡോയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡീലക്‌സ് ഒരുക്കുന്നത്. ശില്‍പ എന്ന് പേരുള്ള ട്രാന്‍ഡ്ജന്‍ഡര്‍ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ഇതിന് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിജയ് സേതുപതിയുടെ ലുക്കുമെല്ലാം വൈറലായിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിലെ ഡാന്‍സ് വീഡിയോയും തരംഗമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com