കോപ്പി സുന്ദര്‍ മരണമാസ്; ഗോപി സുന്ദറിനെ വിടാതെ പിന്തുടര്‍ന്ന് ട്രോളന്‍മാര്‍

കോപ്പി സുന്ദര്‍ മരണമാസാണ് എന്ന കുറിപ്പോടെ പുതിയ ട്രോള്‍ വീഡിയോയുമായാണ് ട്രോളന്മാര്‍ രംഗത്തെത്തിയത് 
കോപ്പി സുന്ദര്‍ മരണമാസ്; ഗോപി സുന്ദറിനെ വിടാതെ പിന്തുടര്‍ന്ന് ട്രോളന്‍മാര്‍

കൊച്ചി: തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറെ തിരക്കുളള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ ഏത് പാട്ട് പുറത്തിറങ്ങിയാലും കോപ്പിയടിയാണെന്ന ആരോപണവുമായി എതിരാളികള്‍ രംഗത്തെത്തും.ഗോപി സുന്ദറിനെ ട്രോളി ട്രോളന്മാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഗൂഡാലോചന എന്ന മലയാള സിനമയിലെ ഖല്‍ബിലെ തേന്‍ ഒഴുകണ കോയിക്കോട് എന്ന ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു.ഗോപി സുന്ദര്‍ തന്നെയാണ് ആ ഗാനം മലയാളത്തില്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ അതേ സംഗീതമാണ് തെലുങ്കു ചിത്രം ഷൈലജ റെഡ്ഡി അല്ലുഡുയിലെ ജംജം ബല്‍ബരി എന്ന ഗാനത്തിനും നല്‍കിയിരിക്കുന്നത്.രണ്ടു പാട്ടുകളും ഗോപി സുന്ദറിന്റേതാണെങ്കിലും ട്രോളന്മാര്‍ അദ്ദേഹത്തെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല

കോപ്പി സുന്ദര്‍ മരണമാസാണ് എന്ന കുറിപ്പോടെ പുതിയ ട്രോള്‍ വീഡിയോയുമായി ട്രോളന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു ശേഷമാണ് മലയാളി പ്രേക്ഷകര്‍ ഈ തെലുങ്ക് പാട്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. യൂട്യൂബില്‍ തെലുങ്ക് പാട്ടിനു താഴെ സംഗീതത്തെ ട്രോളി മലയാളികള്‍ എത്തിയിട്ടുണ്ട്. പാട്ടിനു ലഭിച്ച കമന്റില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com