ഗ്ലാമര്‍ വേഷങ്ങളില്‍ മത്സരാര്‍ത്ഥികള്‍, അര്‍ദ്ധനഗ്‌നരായി ഫോട്ടോഷൂട്ട്; ടോപ്പ് മോഡലിനായുള്ള തമിഴ് റിയാലിറ്റി ഷോ വിവാദത്തിലേക്ക് 

തമഴകത്തെ ടോപ്പ് മോഡലിനെ കണ്ടെത്താനുള്ള മത്സരമാണ് സൊപ്പന സുന്ദരി
ഗ്ലാമര്‍ വേഷങ്ങളില്‍ മത്സരാര്‍ത്ഥികള്‍, അര്‍ദ്ധനഗ്‌നരായി ഫോട്ടോഷൂട്ട്; ടോപ്പ് മോഡലിനായുള്ള തമിഴ് റിയാലിറ്റി ഷോ വിവാദത്തിലേക്ക് 

ടന്‍ പ്രസന്ന അവതാരകനായ പുതിയ തമിഴ് റിയാലിറ്റി ഷോ സൊപ്പന സുന്ദരി വിവാദമാകുന്നു. തമിഴകത്തെ ടോപ്പ് മോഡലിനെ കണ്ടെത്താനുള്ള മത്സരമാണ് സൊപ്പന സുന്ദരി. പത്ത് മോഡലുകള്‍ മത്സരാര്‍ത്ഥികളായെത്തിയ ഷോയില്‍ നിരവധി ടാസ്‌കുകളിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. 

എന്നാല്‍ ഷോയിലെ മത്സരാര്‍ത്ഥികളുടെ വസ്ത്രധാരണവും ഇവര്‍ക്ക് നല്‍കുന്ന ടാസ്‌കുകളും വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷോ അതിരുകടക്കുന്നെന്ന ആരോപണമാണ് ഉന്നയിക്കപ്പെടുന്നത്. മത്സരാര്‍ത്ഥികള്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിച്ച് ഷോയില്‍ പങ്കെടുക്കുന്നതും ഫാഷണ്‍ ഫോട്ടോഷൂട്ട് പോലുള്ള റൗണ്ടുകളും ഏറെ വിമര്‍ശിക്കപ്പെട്ടുകഴിഞ്ഞു. ഹോളിവുഡ് സ്‌റ്റൈലില്‍ ബിക്കിനി ഫോട്ടോഷൂട്ട്, അര്‍ദ്ധനഗ്‌ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്. ഇതൊന്നും തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഷോ നിര്‍ത്തണമെന്നുമാണ് വിമര്‍ശകരുടെ ആവശ്യം. 

അവതാരകന്‍ പ്രസന്നയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പ്രസന്നയോട് ഒരു ബഹുമാനം ഉണ്ടായിരുന്നെന്നും ഈ പരിപാടി തുടങ്ങിയതോടെ പ്രസന്ന എന്ന് കേള്‍ക്കുമ്പോള്‍ കോപമാണ് വരുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. 

പ്രമുഖ റിയാലിറ്റ് ഷോ ആയ ബിഗ് ബോസിലേതുപോലെ മത്സരാര്‍ത്ഥികള്‍ ഒന്നിച്ചുതാമസിച്ചാണ് ഷോയില്‍ പങ്കെടുക്കുന്നത്. ടാസ്‌കുകള്‍ക്ക് പുറമെ മത്സരാര്‍ത്ഥികള്‍ക്കിടയിലുള്ള സൗഹൃദവും, വഴക്കുകളുമെല്ലാം പ്രേക്ഷകരിലേക്കെത്തിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 
മലയാളിയായ പാര്‍വതി നായര്‍, സാക്ഷി അഗര്‍വാള്‍ എന്നിവരാണ് പരിപാടിയുടെ മെന്റേ്ര്‍സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com