'സല്‍മാന്‍ ഖാന്‍ ചിത്രങ്ങളുടെ പേരിലല്ല ഇന്ത്യന്‍ സിനിമ അറിയപ്പെടേണ്ടത്'; തുറന്നടിച്ച് നസറുദീന്‍ ഷാ

200 വര്‍ഷത്തിനുശേഷം പ്രേക്ഷകര്‍ സല്‍മാന്‍ ഖാന്‍ സിനിമകള്‍ മാത്രമല്ല കാണുന്നുണ്ടാവുക
'സല്‍മാന്‍ ഖാന്‍ ചിത്രങ്ങളുടെ പേരിലല്ല ഇന്ത്യന്‍ സിനിമ അറിയപ്പെടേണ്ടത്'; തുറന്നടിച്ച് നസറുദീന്‍ ഷാ

ഇന്ത്യന്‍ സിനിമ അറിയപ്പെടേണ്ടത് സല്‍മാന്‍ ഖാന്‍ ചിത്രങ്ങളുടെ പേരിലല്ലെന്ന് പ്രമുഖ ബോളിവുഡ് നടന്‍ നസറുദീന്‍ ഷാ. സിനിമകള്‍ ഭാവിതലമുറയ്ക്ക് വേണ്ടിയാണെന്നും ഇന്നത്തെ സിനിമകള്‍ കാണുമ്പോള്‍ 2018 ലെ ഇന്ത്യ എന്താണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകണമെന്നാണ് അദ്ദേഹം പറയുന്നത്. 

200 വര്‍ഷത്തിനുശേഷം പ്രേക്ഷകര്‍ സല്‍മാന്‍ ഖാന്‍ സിനിമകള്‍ മാത്രമല്ല കാണുന്നുണ്ടാവുക. സല്‍മാന്‍ ചിത്രങ്ങളിലേതു പോലെയല്ല ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ പുതിയ തലമുറയില്‍ പ്രതീക്ഷയുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ തനിക്ക് ഒരിക്കലും ഖേദിക്കേണ്ടി വന്നിട്ടില്ലെന്നും നസറുദീന്‍ പറഞ്ഞു. 

'സിനിമയ്ക്കു സാമൂഹിക മാറ്റമോ വിപ്ലവമോ കൊണ്ടുവരാന്‍ കഴിയില്ല. സിനിമ ഒരു വിദ്യാഭ്യാസ മാധ്യമമാണെന്ന ചിന്തയും എനിക്കില്ല. ഫീച്ചര്‍ സിനിമകളല്ല, ഡോക്യുമെന്ററികളാണ് വിദ്യാഭ്യാസത്തെ സഹായിക്കുന്നത്. ഫീച്ചര്‍ സിനിമകള്‍ ആളുകള്‍ കാണും, മറക്കുകയും ചെയ്യും. അന്നത്തെ സമൂഹത്തെ സംബന്ധിച്ച രേഖയാകുക എന്നതു മാത്രമാണ് സിനിമയ്ക്കു ചെയ്യാന്‍ കഴിയുന്ന ഏക ധര്‍മ' പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എ വെനസ്‌ഡേ പോലുള്ള സിനിമകളില്‍ അഭിനയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് താന്‍ കരുതുന്നതെന്നും നസറുദീന്‍ ഷാ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com