അനുപം ഖേര്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം  രാജിവെച്ചു

ജോലി തിരക്കു കൊണ്ടാണ് രാജിയെന്ന് അനുപം ഖേര്‍ അറിയിച്ചു
അനുപം ഖേര്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം  രാജിവെച്ചു


ന്യൂഡല്‍ഹി : പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം പ്രശസ്ത നടന്‍ അനുപം ഖേര്‍ രാജിവെച്ചു. ജോലി തിരക്കു കൊണ്ടാണ് രാജിയെന്ന് അനുപം ഖേര്‍ അറിയിച്ചു. 2017 ലാണ് അനുപം ഖേര്‍ പൂനെ ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്. 

അന്താരാഷ്ട്ര തലത്തില്‍ തനിക്ക് നിരവധി പരിപാടികള്‍ ഉള്ളതിനാല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ സമയക്കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് അനുപം ഖേര്‍ ട്വിറ്ററിലൂടെ അറിയിച്ചു. 

ടെലിവിഷന്‍-സിനിമ താരം ഗജേന്ദ്ര ചൗഹാനില്‍ നിന്നാണ് അനുപം ഖേര്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com