ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഈ വേഷം ചെയ്യാന്‍ പറ്റില്ല: മമ്മൂട്ടിയെ കുറിച്ച് തെലുങ്ക് സംവിധായകന്‍

നടന്‍ മമ്മൂട്ടിയാണ് വൈഎസ്ആറിനെ അവതരിപ്പിക്കുന്നത് എന്നതിനാല്‍ മലയാളി ആരാധകരുള്‍പ്പെടെ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
ഇദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഈ വേഷം ചെയ്യാന്‍ പറ്റില്ല: മമ്മൂട്ടിയെ കുറിച്ച് തെലുങ്ക് സംവിധായകന്‍

ന്ധ്രയിലെ എക്കാലത്തെയും മുഖ്യമന്ത്രിയായ വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുകയാണ്. നടന്‍ മമ്മൂട്ടിയാണ് വൈഎസ്ആറിനെ അവതരിപ്പിക്കുന്നത് എന്നതിനാല്‍ മലയാളി ആരാധകരുള്‍പ്പെടെ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയുടെ അസാധ്യ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍.

'ഞാന്‍ നെഞ്ചില്‍ കൈ വച്ച് പറയുന്നു... ഇയാള്‍ക്ക് അല്ലാതെ ഈ കഥാപാത്രം ഇത്ര ജീവസുറ്റതായി ചെയ്യാനാകില്ല... ഒരു തെലുങ്ക് സംവിധായകന്‍ മഹി വി രാഘവ് പറയുന്നു. വൈഎസ് രാജശേഖര റെഡ്ഡി എന്ന ആന്ധ്രയിലെ എക്കാലത്തെയും ജനകീയനായ മുഖ്യമന്ത്രിയെ വെള്ളിത്തിരയിലേക്ക് പകര്‍ന്നാടുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ചാണ് പ്രശസ്ത സംവിധായകന്‍ മഹി വി രാഘവ് വാചാലനായത്.

മഹി വി രാഘവ് ഒരുക്കുന്ന 'യാത്ര' എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ ആണ് വാതോരാതെ സംവിധായകന്‍ പുകഴ്ത്തിയത്. യാത്രയുടെ ചിത്രീകരണം പൂര്‍ത്തിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com