കഥയുമായി ആര്‍ക്കും സമീപിക്കാം; വെള്ളിമൂങ്ങ ബാധ്യത; മമ്മൂട്ടി വല്ല്യേട്ടന്‍ തന്നെ: ബിജു മോനാന്‍

കഥയുമായി ആര്‍ക്കും സമീപിക്കാം; വെള്ളിമൂങ്ങ ബാധ്യത; മമ്മൂട്ടി വല്ല്യേട്ടന്‍ തന്നെ: ബിജു മോനാന്‍

സംവിധായകരെക്കാള്‍ താന്‍ കഥയ്ക്കാണ് പ്രാധാന്യം നല്‍കാറുള്ളതെന്ന് ബിജു മേനോന്‍

കൊച്ചി: തന്നെ തേടിയെത്തുന്ന സംവിധായകരെക്കാള്‍ കഥയ്ക്കാണ് മുഖ്യപരിഗണന നല്‍കാറുള്ളതെന്ന് നടന്‍ ബിജു മേനോന്‍. കഥ പറയുമ്പോഴുള്ള വിശ്വാസമാണ് പ്രധാനം. നല്ല കഥകള്‍ തെരഞ്ഞടുക്കുന്നതോടൊപ്പം ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്

തന്റെ സിനിമാ ജീവിതത്തില്‍ വലിയ ബ്രേക്കായിരുന്നു വെള്ളിമൂങ്ങ എന്ന സിനിമ. ഏത് സെറ്റില്‍ എത്തിയാലും ആളുകള്‍ പറയും ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമായ ബിജുവിന്റെ സിനിമ വെള്ളിമൂങ്ങയാണെന്ന്. അത് ശരിയാണ്. വെള്ളിമൂങ്ങയ്ക്ക് മുന്‍പ് പല സിനിമകള്‍ ചെയ്‌തെങ്കിലും അത് തനിക്ക് വലിയ മൈലേജാണ് ആ ചിത്രം ഉണ്ടാക്കി തന്നത്. ജിബു വന്ന് കഥ പറഞ്ഞപ്പോള്‍ തന്നെ ആ കഥ ഇഷ്ടമായി. ആ സിനിമ ചെയ്യാന്‍ ഒന്നരവര്‍ഷത്തോളം സമയം കിട്ടി. ഇപ്പോഴും വെള്ളിമൂങ്ങ ഒരു ബാധ്യതയാണെന്നും ബിജുമേനോന്‍ പറഞ്ഞു. 

മമ്മൂട്ടിയെ ആദ്യമായി നേരില്‍ കാണുന്നത് വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. പിന്നീട് കാണുന്നത് അഴകിയ രാവണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. മമ്മുക്ക സിനിമയില്‍ ചെയ്ത് വേഷങ്ങള്‍ കണ്ടപ്പോള്‍ പരിചയപ്പെടാന്‍ പേടിയാണ് തോന്നിയത്. തന്നെ പരിചയപ്പെട്ട അന്നായിരുന്നു എന്‍എന്‍ പിള്ള സാറിന്റെ മരണം. എന്നാല്‍ എന്നെയും കൂട്ടിയാണ് മമ്മൂട്ടി ആ വിട്ടിലേക്ക് പോയത്. ആ അടുപ്പത്തിന് കാരണമെന്താണെന്ന് ഇപ്പോഴും അറിയില്ല. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും മമ്മൂട്ടി വല്ല്യേട്ടന്‍ തന്നെയാണെന്ന് ബിജു മേനോന്‍ പറയുന്നു.

സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ തന്നെ തേടിയെത്തുന്നത് നായക കഥാപാത്രങ്ങള്‍ മാത്രമാണ്. അത്തരത്തില്‍ ഒരു വില്ലന്‍ വേഷത്തിനായി കാത്തിരിക്കുയാണ്. അത് പ്രായമുള്ള കഥാപാത്രമായാല്‍ പോലും സ്വീകരിക്കും. പൊലീസ് വേഷങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് നിരന്തരം പൊലീസ് വേഷം ചെയ്തപ്പോഴുള്ള മടുപ്പ കൊണ്ടാണെന്നും ബിജു മോനോന്‍ പറഞ്ഞു. 

ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് മാറിയത് മൂലം എല്ലാവര്‍ക്കും ഗുണകരമായി എന്നാണ് തന്റെ വിലയിരുത്തല്‍. അതുകൊണ്ട്് തന്നെ നടന്‍ എന്ന നിലയില്‍ തന്റെ സംതൃപ്തിക്കനുസരിച്ച് എത്ര ടേക്കുകള്‍ വേണമെങ്കിലും എടുക്കാന്‍ കഴിയും. എല്ലാവര്‍ക്കും സിനിമയെടുക്കാന്‍ കഴിയുന്ന രീതിയിലേക്ക് സാങ്കേതിക വിദ്യവികസിച്ചതായും ബിജു മോനോന്‍ പറഞ്ഞു. 

സീരിയസ് സിനിമകള്‍ ചെയ്യാന്‍ ഏറെ താത്പര്യമുണ്ട്. അത്തരത്തിലൊരു കഥാപാത്രം കിട്ടിയാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. ആ ചിത്രം പ്രൊഡ്യൂസ് ചെയ്യാന്‍ തയ്യാറാണെന്നും ബിജു മേനോന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com