പതിനേഴു വര്‍ഷമെടുത്തു അന്നു നടന്നതു മനസ്സിലാവാന്‍; മീടു വെളിപ്പെടുത്തലുമായി പാര്‍വതി

പതിനേഴു വര്‍ഷമെടുത്തു അന്നു നടന്നതു മനസ്സിലാവാന്‍; മീടു വെളിപ്പെടുത്തലുമായി പാര്‍വതി
പതിനേഴു വര്‍ഷമെടുത്തു അന്നു നടന്നതു മനസ്സിലാവാന്‍; മീടു വെളിപ്പെടുത്തലുമായി പാര്‍വതി

നാല് വയസ്സുള്ളപ്പോള്‍ പീഡനത്തിനിരയായെന്ന് നടി പാര്‍വതിയുടെ വെളിപ്പെടുത്തല്‍. പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസിലായതെന്നും അതിനെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ വീണ്ടും പന്ത്രണ്ടു വര്‍ഷം വേണ്ടിവന്നുവെന്നും പാര്‍വതി പറഞ്ഞു. മുംബൈയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വതി. 

''മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. അന്നെന്താണ് സംഭവിച്ചതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് പതിനേഴ് വര്‍ഷം കഴിഞ്ഞാണ്. പിന്നെയും പന്ത്രണ്ട് വര്‍ഷം വേണ്ടിവന്നു അതിനെക്കുറിച്ചു സംസാരിക്കാന്‍്'',-മീടു വെളിപ്പെടുത്തലുകളുടെ പ്ശ്ചാത്തലത്തില്‍ പാര്‍വതി പറഞ്ഞു.

അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്'- പാര്‍വതി പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com