ഫേസ്ബുക്കില്‍ ഫോട്ടോ മാറ്റി: അനു സിത്താരക്ക് വരത്തന്‍ കമന്റ്, അതേ നാണയത്തില്‍ തിരിച്ചടിച്ച് നടിയുടെ മറുപടി

വരത്തനിലെ ഞരമ്പുരോഗിയായി വേഷം അഭിനയിച്ച വിജിലേഷിന്റെ കഥാപാത്രമാണ് ഒരാള്‍ ഈ ചിത്രത്തിന് കമന്റ് ആയി പോസ്റ്റ് ചെയ്തത്. 
ഫേസ്ബുക്കില്‍ ഫോട്ടോ മാറ്റി: അനു സിത്താരക്ക് വരത്തന്‍ കമന്റ്, അതേ നാണയത്തില്‍ തിരിച്ചടിച്ച് നടിയുടെ മറുപടി

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പരിഹാസരൂപേണ കമന്റ് ചെയ്തയാള്‍ അതിലും വലിയ കമന്റ് നല്‍കി നടി അനു സിത്താര. നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു സിത്താര കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വരത്തനിലെ ഞരമ്പുരോഗിയായി വേഷം അഭിനയിച്ച വിജിലേഷിന്റെ കഥാപാത്രമാണ് ഒരാള്‍ ഈ ചിത്രത്തിന് കമന്റ് ആയി പോസ്റ്റ് ചെയ്തത്. 

പക്ഷേ ഇതിന് തകര്‍പ്പന്‍ മറുപടിയുമായി അനുവും രംഗത്തെത്തി. ക്ലൈമാക്‌സ് രംഗത്തില്‍ വിജിലേഷുള്‍പ്പെടെയുള്ള വില്ലന്മാര്‍ക്കെതിരെയുള്ള നായകന്‍ ഫഹദ് ഫാസിലിന്റെ ഫൈറ്റ് ചിത്രമാണ് അനു മറുപടിയായി പോസ്റ്റ് ചെയ്ത്. ആയിരത്തിലധികം ലൈക്കുകളാണ് അനുവിന്റെ കമന്റിന് ലഭിച്ചത്.

പിന്നാലെ ആദ്യ കമന്റിട്ടയാളെ ട്രോളി നിരവധി ആരാധകരും കമന്റിന് താഴെയെത്തി. നേരത്തെ ടൊവിനോക്കൊപ്പമുള്ള ചിത്രവുമായി ബന്ധപ്പെട്ട് അനുസിത്താരയെ ട്രോളിയ ആരാധകന് നടി നല്‍കിയ രസകരമായ മറുപടി വൈറലായിരുന്നു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ നിമിഷയും അനുവും നായികമാരായെത്തുന്നുണ്ട്. ടൊവിനോ ആണ് ചിത്രത്തിലെ നായകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com