കരണ്‍ ജോഹറിന് രണ്‍ബീറില്‍ നിന്ന് ഒരു വാട്‌സാപ്പ് സന്ദേശം പോലും മറച്ചുവയ്ക്കാനാകില്ല; കാരണം ഇതാണ്  

നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പത്തെക്കുറിച്ച് കരണ്‍ ജോഹര്‍ നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്
കരണ്‍ ജോഹറിന് രണ്‍ബീറില്‍ നിന്ന് ഒരു വാട്‌സാപ്പ് സന്ദേശം പോലും മറച്ചുവയ്ക്കാനാകില്ല; കാരണം ഇതാണ്  

കോഫീ വിത്ത് കരണ്‍ എന്ന തന്റെ ടിവി പരിപാടിയില്‍ ബോളിവുഡ് സെലിബ്രിറ്റികളെക്കുറിച്ച് ഗോസിപ്പ് ഉണ്ടാക്കുന്നതിലുള്ള തന്റെ താത്പര്യത്തെക്കുറിച്ച് കരണ്‍ ജോഹര്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ മറ്റൊരു ചാറ്റ് ഷോയില്‍ നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

രണ്‍ബീറില്‍ നിന്ന് തനിക്ക് ഒരു വാട്‌സാപ്പ് സന്ദേശം പോലും മറച്ചുവയ്ക്കാനാകില്ലെന്നാണ് കരണ്‍ അഭിമുഖത്തിനിടയില്‍ പറഞ്ഞത്. കാരണം മറ്റൊന്നുമല്ല രണ്‍ബീറിന് എന്റെ ഫോണിന്റെ രഹസ്യനമ്പര്‍ അറിയാം, കരണ്‍ പറഞ്ഞു. ബോളിവുഡ്ഡിലെ ഗോസിപ്പുകളെക്കുറിച്ചറിയാന്‍ രണ്‍ബീര്‍ തന്റെ ഫോണിലെ മസേജുകളാണ് വായിക്കുന്നതെന്നാണ് കരണ്‍ പറയുന്നത്. 'എന്റെ ജീവിതത്തെക്കുറിച്ച് എനിക്കറിയാവുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ രണ്‍ബീറിന് അറിയാം', അഭിമുഖത്തില്‍ കരണ്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com