അഡ്വാന്‍സ് വാങ്ങി മുങ്ങിയെന്ന് ചിമ്പുവിനെതിരെ നിര്‍മ്മാതാക്കളുടെ പരാതി ; 85.50 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

50 ലക്ഷം രൂപ മുന്‍കൂര്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ചിമ്പു നിര്‍മ്മാതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
അഡ്വാന്‍സ് വാങ്ങി മുങ്ങിയെന്ന് ചിമ്പുവിനെതിരെ നിര്‍മ്മാതാക്കളുടെ പരാതി ; 85.50 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ:  അരസന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അഡ്വാന്‍സ് വാങ്ങിയ ശേഷം മുങ്ങിയ  കേസില്‍ തമിഴ് നടന്‍ ചിമ്പു പിഴയടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി. 85.50 ലക്ഷം രൂപ പിഴയൊടുക്കാനാണ്‌ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്യുമെന്നും പലിശ സഹിതം നല്‍കുന്നതാണ് നല്ലതെന്നും കോടതി താരത്തിന് മുന്നറിയിപ്പ് നല്‍കി.

പാഷന്‍ സിനിമാസാണ് നടനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. 50 ലക്ഷം രൂപ മുന്‍കൂര്‍ അഡ്വാന്‍സ് വാങ്ങിയ ശേഷം ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ചിമ്പു നിര്‍മ്മാതാക്കളെ അറിയിക്കുകയായിരുന്നു.  ഇതോടെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ചിമ്പുവിന്റെ പ്രവര്‍ത്തി കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിര്‍മ്മാതാക്കള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പലിശയടക്കം നല്‍കിയില്ലെങ്കില്‍ മൊബൈല്‍ ഫോണും വാഹനങ്ങളുമടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com