'എന്റെ അഭിനയം അനുരാഗിന് ഇഷ്ടമല്ലായിരുന്നു, എന്നിട്ടും ഞങ്ങള്‍ ഒന്നിച്ചു'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച യുവയിലെ തന്റെ അഭിനയം അനുരാഗിന് ഇഷ്ടമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്
'എന്റെ അഭിനയം അനുരാഗിന് ഇഷ്ടമല്ലായിരുന്നു, എന്നിട്ടും ഞങ്ങള്‍ ഒന്നിച്ചു'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

നുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് അഭിഷേക് ബച്ചന്‍. മന്‍മര്‍സിയാന്‍ എന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ താനും അനുരാഗും തമ്മിലുള്ള ബന്ധം മുന്‍പ് അത്ര സുഖകരമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് അഭിഷേക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നിച്ച യുവയിലെ തന്റെ അഭിനയം അനുരാഗിന് ഇഷ്ടമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

മണിരത്‌നം സംവിധാനം ചെയ്ത യുവയിലാണ് അഭിഷേകും അനുരാഗും ആദ്യമായി ഒന്നിക്കുന്നത്. യുവയുടെ സംഭാഷണം ഒരുക്കിയത് അനുരാഗാണ്. കൂടാതെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേകുമായി ഒരുപാട് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. 

അദ്ദേഹത്തിന് എന്റെ അഭിനയം ഇഷ്ടമായില്ല. പക്ഷേ ആ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ എനിക്ക് മറക്കാനാവില്ല. യുവ പുറത്തിറങ്ങിയപ്പോള്‍ അനുരാഗ് എന്റെ പ്രകടനത്തില്‍ നിരാശനായിരുന്നു. പക്ഷേ അത് എന്നോട് തുറന്ന് പറഞ്ഞില്ല. അഹന്തയും അസൂയയും എന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് അനുരാഗിനൊപ്പം വീണ്ടും ജോലിചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു- അഭിഷേക് ബച്ചന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com