'ഗാന്ധിജിയുടെ മരണം ആഘോഷമാക്കിയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്'; രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരേ നടക്കുന്ന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സ്വരയുടെ പ്രതികരണം
'ഗാന്ധിജിയുടെ മരണം ആഘോഷമാക്കിയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്'; രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

ന്യൂഡല്‍ഹി; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ രംഗത്ത്. രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് രാജ്യം ഭരിക്കുന്നത് എന്നാണ് താരം പറഞ്ഞത്. എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരേ നടക്കുന്ന സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സ്വരയുടെ പ്രതികരണം. 

'ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവര്‍ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്, എന്നാല്‍ അതിന് തീര്‍ച്ചയായും കഴിയില്ലെന്നതാണ് ഉത്തരം',  ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ സ്വര പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഇന്ത്യയിലെ ജയിലുകള്‍ അവര്‍ക്ക് വേണ്ടി മാത്രമാണെന്നും സ്വര പറഞ്ഞു.ഇത് ആദ്യമായല്ല സ്വര ഭാസ്‌കര്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com