മമ്മൂട്ടി വൈഎസ്ആറായി എത്തുന്ന തെലുങ്ക് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്; വീഡിയോ കാണാം 

വൈഎസ്ആറിന്റെ പദയാത്രയെക്കുറിച്ചുള്ള 'സമര ഷംഘം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്
mammootty
mammootty

ന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആറായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന തെലുങ്ക് ചിത്രം 'യാത്ര'യിലെ ആദ്യ ഗാനം പുറത്തിറക്കി. വൈഎസ്ആറിന്റെ പദയാത്രയെക്കുറിച്ചുള്ള 'സമര ഷംഘം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കാലഭൈരവയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സീതാ രാമ ശാസ്ത്രി രചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീതം കെ കൃഷ്ണകുമാറിന്റേതാണ്. 

1999 മുതല്‍ 2004 വരെയുള്ള വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. മഹി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 70എംഎംമ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com