നിപ്പവൈറസ് പ്രമേയവുമായി ആഷിഖ് അബു: വെള്ളിത്തിരയില്‍ യുവതാരങ്ങളുടെ നീണ്ടനിര

നിപ്പ വൈറസ് എന്ന പേരില്‍  ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ ഒന്നിച്ചെത്തുന്നു. 
നിപ്പവൈറസ് പ്രമേയവുമായി ആഷിഖ് അബു: വെള്ളിത്തിരയില്‍ യുവതാരങ്ങളുടെ നീണ്ടനിര

കേരളം ഏറെ ഭീതിയോടെ നേരിട്ട ദുരന്തങ്ങളിലൊന്നായിരുന്നു നിപ്പ വൈറസ്. നിപ്പ വൈറസും അതിനെതിരായ പ്രതിരോധവും വെളിത്തിരയിലേക്കെത്തിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. നിപ്പ വൈറസ് എന്ന പേരില്‍  ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ ഒന്നിച്ചെത്തുന്നുണ്ട്. 

ചിത്രം അടുത്ത സമ്മര്‍ റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു. നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സംഭവങ്ങള്‍ എന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആസിഫ് അലി, റീമാ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, പാര്‍വതി തിരുവോത്ത്, ചെമ്പന്‍ വിനോദ് തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മുഹസിന്‍ പരാരിയും സുഹാസും, ഷറഫുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com