ട്രെയിനില്‍ നിന്ന് തല പുറത്തേക്കിട്ടവള്‍ അവനെ ചുംബിച്ചു: ചിത്രത്തിന് പിന്നില്‍

ഇങ്ങനെയാണ് 'ജലേബി: ദ എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍. 
ട്രെയിനില്‍ നിന്ന് തല പുറത്തേക്കിട്ടവള്‍ അവനെ ചുംബിച്ചു: ചിത്രത്തിന് പിന്നില്‍

ടുക്കാന്‍ നില്‍ക്കുന്ന ട്രെയിന്‍, അതിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെ പകുതി ശരീരവും പുറത്തേക്കിട്ട് പുറത്ത് നില്‍ക്കുന്ന യുവാവിനെ ചുംബിക്കുന്ന പെണ്‍കുട്ടി. ഇവരെ ട്രെയിനില്‍ ഇരുന്നുകൊണ്ട് ഉറ്റുനോക്കുന്ന മറ്റ് രണ്ട്‌പേര്‍. ഇങ്ങനെയാണ് 'ജലേബി: ദ എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍. 

എന്നാല്‍ ജലേബിയുടെ പോസ്റ്ററിന് പ്രചോദനമായ ഒരു ചിത്രമുണ്ട്.  പ്രശസ്തമായ ഒരു കൊറിയന്‍ വാര്‍ ഫോട്ടോയാണത്. ഫോട്ടോയില്‍ തന്നെ യാത്രയാക്കാന്‍ വന്ന ഭാര്യയെ ട്രെയിനിന്റെ വിന്‍ഡോയിലൂടെ പുറത്തേക്കു തലയിട്ട് ഉമ്മ വയ്ക്കുന്ന ഭര്‍ത്താവ്. വീണു പോകാതിരിക്കാന്‍ സുഹൃത്തുക്കള്‍ അയാളുടെ കാലുകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്. 

1950ല്‍ 160ാം ഇന്‍ഫന്‍ട്രി റെജിമെന്റിലെ ഒരു പട്ടാളക്കാരന്‍ കൊറിയന്‍ യുദ്ധത്തിനു പുറപ്പെടുന്ന സമയത്തെടുക്കപ്പെട്ട കൊറിയന്‍ വാര്‍ ഗുഡ്‌ബൈ കിസ്സ് ഫോട്ടോ ലൊസാഞ്ചല്‍സ് ടൈംസിലെ ഫോട്ടോഗ്രാഫറായ ഫ്രാങ്ക് ക്യു ബ്രൗണ്‍ പകര്‍ത്തിയതാണ്. പട്ടാളക്കാരനായ റോബര്‍ട്ട് മയെ ട്രെയിന്‍ വിന്‍ഡോയിലൂടെ തല പുറത്തേക്കിട്ട് ഭാര്യ ഗ്ലോറിയയെയാണ് ചുംബിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം ഇപ്പോള്‍ ജലേബിയുടെ പോസ്റ്റര്‍ പുറത്തു വന്നതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

റിയ ചക്രവര്‍ത്തിയും വരുണ്‍ മിത്രയുമാണ് പോസ്റ്ററിലെ കമിതാക്കള്‍. മഹേഷ് ഭട്ട് മുകേഷ് ഭട്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള വിശേഷ് ഫിലിംസ് ആണ് 'ജലേബി: ദ എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്' നിര്‍മ്മിക്കുന്നത്. മഹേഷ് ഭട്ട് തന്നെയാണ് ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com