'ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല'; ഫേയ്‌സ്ബുക്കില്‍ സെല്‍ഫി ഇടാതെ രാജീവ് രവി ഇപ്പോഴും പ്രവര്‍ത്തനത്തിലാണ്

'ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രീജീവിനു പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു . ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല'
'ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല'; ഫേയ്‌സ്ബുക്കില്‍ സെല്‍ഫി ഇടാതെ രാജീവ് രവി ഇപ്പോഴും പ്രവര്‍ത്തനത്തിലാണ്

പ്രതീക്ഷിതമായി വന്നടിച്ച പ്രളയത്തെ കേരളം അതിജീവിച്ചത് ഒരുമയോടെയായിരുന്നു. എല്ലാവരും ഒന്നായി കേരളത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. സിനിമയിലെ താരങ്ങളെല്ലാം മണ്ണിലേക്ക് ഇറങ്ങി. ടോവിനോ തോമസം, ഇന്ദ്രജിത്ത്, പൂര്‍ണിമ, പാര്‍വതി തുടങ്ങിയ നിരവധി താരങ്ങളാണ് പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അവര്‍ ഇപ്പോഴും നിശബ്ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഒരാളാണ് സംവിധായകന്‍ രാജീവ് രവി. 

പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് അദ്ദേഹം ഇതുവരെ മാറിയിട്ടില്ലെന്നാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവിവര്‍മ്മ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. പുറത്തെ സംസ്ഥാനങ്ങളില്‍ നിന്ന് മറ്റും സാധനങ്ങള്‍ എത്തിച്ച് സിനിമ കലക്റ്റീവിന്റെ പേരിലാണ് അദ്ദേഹം വിതരണം ചെയ്യുന്നത്. 

ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇന്നലെ അച്യുതന്‍ കുട്ടി വന്നു. പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി . രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തന രീതിയും വിഷയമായി . 
അച്യുതന്‍ കുട്ടി ; ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല . ഒരുപാട് സഹ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു . കല്‍ക്കത്തയില്‍ നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്തികളും മറ്റും എത്തിയിരുന്നു . പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല . പ്രവര്‍ത്തനത്തില്‍ ആണ്. സിനിമാ കലക്ട്ടീവിന്റെ പേരിലാണ് സംഭാവനകള്‍. രാജീവിന്റെ ബാന്നര്‍ ആണത് .ഒരു വടവൃക്ഷം പോലെ , നിശബ്ദമായി രാജീവ് . ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് .... അച്യുതന്‍ കുട്ടി പറഞ്ഞു കൊണ്ടിരുന്നു.......... 
ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രീജീവിനു പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു . ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com