ട്രാന്‍സ്‌ജെന്‍ഡറായി എത്തിയ താരത്തെ മനസിലായോ? പ്രതീക്ഷ നിറച്ച് സൂപ്പര്‍ ഡീലക്‌സ്‌

മക്കള്‍ സെല്‍വനില്‍ നിന്നും ഏറ്റവും മികച്ചത് തങ്ങള്‍ക്ക് മുന്നിലേക്കെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആരാധകര്‍ക്ക്
ട്രാന്‍സ്‌ജെന്‍ഡറായി എത്തിയ താരത്തെ മനസിലായോ? പ്രതീക്ഷ നിറച്ച് സൂപ്പര്‍ ഡീലക്‌സ്‌

വിജയ് സേതുപതിയുടെ സിനിമ എന്നാല്‍ വല്ലാത്തൊരു ആകാംക്ഷയാണ് ഇപ്പോള്‍ ആരാധകര്‍ക്ക്. മക്കള്‍ സെല്‍വനില്‍ നിന്നും ഏറ്റവും മികച്ചത് തങ്ങള്‍ക്ക് മുന്നിലേക്കെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആരാധകര്‍ക്ക്. ആ പ്രതീക്ഷ വിജയ് സേതുപതിയും തെറ്റിക്കുന്നില്ല...

ട്രാന്‍സ്‌ജെന്‍ഡറായി വിജയ് സേതുപതി എത്തുന്നു എന്ന വാര്‍ത്തയാണ് ആരാധകരിലേക്ക് ഇപ്പോള്‍ വരുന്നത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിലെ പെണ്‍വേഷത്തിലെ വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 

ശില്‍പ എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും സൂപ്പര്‍ ഡീലക്‌സില്‍ എത്തുന്നു എന്നത് മലയാളി ആരാധകരുടെ പ്രതീക്ഷയും വര്‍ധിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com