എന്താ ഇത് പ്രച്ഛന്നവേഷ മത്സരമോ? മമ്മൂട്ടിക്ക് കിടിലന്‍ പിറന്നാള്‍ ആശംസയുമായി കുഞ്ചാക്കോ

മമ്മൂട്ടിയുടെ അതേ വേഷത്തിലുള്ള തന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് കുഞ്ചാക്കോബോബന്‍ മലയാളത്തിന്റെ പ്രിയനടന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്
എന്താ ഇത് പ്രച്ഛന്നവേഷ മത്സരമോ? മമ്മൂട്ടിക്ക് കിടിലന്‍ പിറന്നാള്‍ ആശംസയുമായി കുഞ്ചാക്കോ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുടെ ബഹളമാണ്. നിരവധി താരങ്ങളാണ് മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങളും മറ്റും പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒരാളുടെ പിറന്നാള്‍ ആശംസ ആരാധകര്‍ക്ക് ശരിക്ക് അങ്ങ് പിടിച്ചമട്ടാണ്. മറ്റാരുടേയുമല്ല പ്രണയനായകന്‍ കുഞ്ചാക്കോ ബോബന്റെ തന്നെ. 

മമ്മൂട്ടിയുടെ അതേ വേഷത്തിലുള്ള തന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് കുഞ്ചാക്കോബോബന്‍ മലയാളത്തിന്റെ പ്രിയനടന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതു മാത്രമല്ല ചെറിയ ഫോട്ടോ ഷോപ്പും താരം ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച ഹരികൃഷ്ണന്‍സിലെ ഒരു രംഗത്തില്‍ മോഹന്‍ലാലിന്റെ തലയ്ക്ക് പകരം പഴയകാലത്തെ തന്റെ തല കൂട്ടിച്ചേര്‍ത്ത ചിത്രവും ഇതിനൊപ്പമുണ്ട്. 

ഇതില്‍ കൂടുതല്‍ ഒന്നും  ചെയ്യാനില്ല എന്ന അടിക്കുറിപ്പോടെയാണ് താരത്തില്‍ പോസ്റ്റ്. മലയാളത്തിന്റെ നിത്യയൗവനത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു. എന്തായാലും വ്യത്യസ്തമായ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ന് മമ്മൂട്ടിയുടെ 68 ാം ജന്മദിനമാണ്. മോഹന്‍ലാല്‍ അടക്കം നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com