മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ലാലേട്ടന്‍ 

അറുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍
മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ലാലേട്ടന്‍ 

കൊച്ചി: അറുപത്തിയേഴാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ ജന്മദിനാശംസകള്‍ നേര്‍ന്നത്. മമ്മുക്കായ്ക്ക് ജന്മദിനാശാംസകള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.

മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ എത്തി. നടന്‍ പൃഥിരാജ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് തങ്ങളുടെ ഇഷ്ടതാരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. മമ്മൂട്ടി തനിക്കെന്നും പ്രചോദനമാണെന്നും താങ്കളോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനാകണമെന്നുമായിരുന്നു പൃഥിരാജ് സുകുമാരന്റെ ട്വീറ്റ്

മമ്മൂട്ടിയുടെ 67ാം ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി പാതിരാത്രിയില്‍ വീട്ടിലെത്തിയ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മമ്മൂട്ടി കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍. വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് അല്‍പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി. പിന്നീട് ദുല്‍ഖര്‍ ആരാധകര്‍ക്കായി കേക്ക് വിതരണം ചെയ്തു. ഈ സ്‌നേഹ വിഡിയോ ആരാധകര്‍ സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തില്‍ മറ്റുള്ളവരും പങ്കുചേരുകയാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com