'സ്‌നേഹം കൊണ്ടാണെന്നറിയാം, എന്നാലും ഇത് ചെയ്യരുത്'; തീവണ്ടിയെ മൊബൈലില്‍ പകര്‍ത്തുന്നവരോട് ടൊവിനോ

ചിത്രത്തിലെ ചില ഭാഗങ്ങളുടെ വീഡോയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. തീയെറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍
'സ്‌നേഹം കൊണ്ടാണെന്നറിയാം, എന്നാലും ഇത് ചെയ്യരുത്'; തീവണ്ടിയെ മൊബൈലില്‍ പകര്‍ത്തുന്നവരോട് ടൊവിനോ

ടൊവിനോ തോമസ് നായകനായെത്തുന്ന തീവണ്ടി സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് ടോപ്പിക്കാണ്. ചിത്രത്തിലെ ഡയലോഗും ചിത്രങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. അതിനൊപ്പം ചിത്രത്തിലെ ചില ഭാഗങ്ങളുടെ വീഡോയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. തീയെറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയിരിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് ചെയ്യരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണ് ടൊവിനോ. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് താരത്തിന്റെ അഭ്യര്‍ത്ഥന. 

തീവണ്ടി എന്ന സിനിമയോടും, എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി. പക്ഷേ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു !' ടൊവിനോ കുറിച്ചു. 

തീവണ്ടി ഇറങ്ങിയതോടെ ടൊവിനോയെ വെച്ച് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. എല്ലാ ട്രോളുകളും താന്‍ കാണുന്നുണ്ടെന്നും എല്ലാം അടിപൊളിയാണെന്നും താരം പറഞ്ഞു. കൂടാതെ ട്രോളന്മാര്‍ക്ക് സ്‌പ്യെല്‍ നന്ദിയും താരം പറഞ്ഞു. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിനോടകം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പുതുമുഖ താരം സംയുക്തയാണ് നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com