ഐശ്വര്യക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട അവാര്‍ഡ്: മകള്‍ ആരാദ്യ തന്നെ സമ്പൂര്‍ണ്ണയാക്കിയെന്ന് താരം

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ ഐശ്വര്യ സ്വീകരിച്ച പുരസ്‌കാരത്തിന് ഇരട്ടി മധുരം പകരാന്‍ മകള്‍ ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു.
ഐശ്വര്യക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട അവാര്‍ഡ്: മകള്‍ ആരാദ്യ തന്നെ സമ്പൂര്‍ണ്ണയാക്കിയെന്ന് താരം

ബോളിവുഡിലും ഹോളിവുഡിലുമെല്ലാം തന്റെ പ്രാഗത്ഭ്യം തെളിയിക്കാനായിട്ടുള്ള നടിയാണ് ഐശ്വര്യ റായ് ബച്ചന്‍. ഇന്ത്യന്‍ സിനിമാ ലോകത്തിന് അഭിമാനനേട്ടവുമായി താരം വീണ്ടും മുന്നേറുകയാണ്. വിമണ്‍ ഇന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ (WIFT) ഇന്ത്യാ ഫോര്‍ എക്‌സെലന്‍സ് ഏര്‍പ്പെടുത്തിയ മെറില്‍ സ്ട്രീപ് അവാര്‍ഡ് ആണ് ഐശ്വര്യ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ ഐശ്വര്യ സ്വീകരിച്ച പുരസ്‌കാരത്തിന് ഇരട്ടി മധുരം പകരാന്‍ മകള്‍ ആരാധ്യയും അമ്മ വൃന്ദയുമെത്തിയിരുന്നു. തനിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ മകളുടെ പ്രതികരണമാണ് ഐശ്വര്യ എന്ന അമ്മയെ സന്തോഷിപ്പിച്ചത്. വേദിയിലെത്തി ഐശ്വര്യയെ കെട്ടിപ്പിടിച്ചാണ് ആറു വയസുകാരി ആരാധ്യ അഭിനന്ദനങ്ങള്‍ അറിയിച്ചത്. 

ഈ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഐശ്വര്യ റായും ഭര്‍ത്താവ് അഭിഷേക് ബച്ചനും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. 'യൂ കംപ്ലീറ്റ് മീ ആരാധ്യ' എന്ന് ഐശ്വര്യ കുറിച്ചപ്പോള്‍ താന്‍ ഒരു 'പ്രൗഡ് ഹസ്ബന്‍ഡ്' ആണെന്നാണ് അഭിഷേക് പറഞ്ഞത്. 

വിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്‌ക്രീനില്‍ ഒന്നിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ഗുലാബ് ജാമുന്‍' ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭിആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com