'ഒരു രംഗത്തിലും വൃത്തികേടുണ്ടാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, അതിനാല്‍ ഞാന്‍ തന്നെ ചിത്രം സെന്‍സര്‍ ചെയ്തു'; പുതിയ സിനിമയെക്കുറിച്ച് സദ

ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായാണ് താരം എത്തുന്നത്. ഒരുപാട് സമയമെടുത്താണ് ചിത്രത്തില്‍ ഒപ്പുവെച്ചത് എന്നാണ് താരം പറഞ്ഞത്
'ഒരു രംഗത്തിലും വൃത്തികേടുണ്ടാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു, അതിനാല്‍ ഞാന്‍ തന്നെ ചിത്രം സെന്‍സര്‍ ചെയ്തു'; പുതിയ സിനിമയെക്കുറിച്ച് സദ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 2015 ലാണ് തെന്നിന്ത്യന്‍ താരം സദ ഇലി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ പിന്നീട് താരത്തെ സിനിമയില്‍ കണ്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോര്‍ച്ച് ലൈറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മടങ്ങി വരവ് നടത്തിയിരിക്കുകയാണ് സദ. മടങ്ങി വരവിന് ശേഷം രണ്ടാമത്തെ ചിത്രം ചെയ്യാന്‍ ഇത്ര നാള്‍ വേണ്ടിവരുമെന്ന് കരുതിയില്ലെന്നാണ് താരം പറയുന്നത്. റിയാലിറ്റി ഷോയും മറ്റുമായി തിരക്കിലായതാണ് ഇതിന് കാരണമായത്. ടോര്‍ച്ച് ലൈറ്റിലെ ശക്തമായ കഥാപാത്രത്തിലൂടെ തമിഴ് സിനിമയിലെ ശക്തമായ സാന്നിധ്യമാവാനുള്ള തയാറെടുപ്പിലാണ് താരം. 

ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായാണ് താരം എത്തുന്നത്. ഒരുപാട് സമയമെടുത്താണ് ചിത്രത്തില്‍ ഒപ്പുവെച്ചത് എന്നാണ് താരം പറഞ്ഞത്. മൂന്ന് പ്രാവശ്യമാണ് സദ സ്‌ക്രിപ്റ്റ് കേട്ടത്. വിഷയം വളരെ മികച്ചതാണെന്ന് തോന്നിയിരുന്നെങ്കിലും എങ്ങനെ അവര്‍ ഇതിനെ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നകാര്യത്തില്‍ സംശയമുണ്ടായിരുന്നു. സംവിധായകന്‍ അബ്ദുള്‍ മജീദി അയച്ച ചില വീഡിയോകളാണ് തനിക്ക് ചിത്രത്തില്‍ വിശ്വാസമുണ്ടായതെന്നും സദ വ്യക്തമാക്കി. 

സ്ത്രീ പ്രധാന വേഷത്തിലെത്തുന്ന മറ്റ് ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ടോര്‍ച്ച് ലൈറ്റ് എന്നാണ് സദ പറയുന്നത്. സാധാരണ ഹൊറര്‍ ചിത്രങ്ങളാണ് സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളായി വരുന്നത്. അത്തരം ചിത്രങ്ങള്‍ മുന്‍പ് ചെയ്തിട്ടുള്ളതിനാല്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. ടോര്‍ച്ച് ലൈറ്റ് ഇതിന് മാറ്റം കൊണ്ടുവരുമെന്നാണ് സദ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നാണ് സദ പറയുന്നത്. ചിത്രത്തിലെ ഡയലോഗുകള്‍ പറയുമ്പോള്‍ തന്നെക്കുറിച്ച് മറന്നു പോവുകയും കഥാപാത്രമായി മാറുകയും ചെയ്യുമായിരുന്നു ചില സമയത്ത് കരച്ചില്‍ അടക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നുമാണ് താരം പറയുന്നത്. 

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 87 രംഗങ്ങള്‍ കട്ട് ചെയ്യാനും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശമുണ്ടായിരുന്നു. ചിത്രത്തിലെ ഡയലോഗുകളാണ് എ സര്‍ട്ടിഫിക്കറ്റിന് കാരണമായത് എന്നാണ് താരം പറയുന്നത്. ചില സമയങ്ങള്‍ താന്‍ തന്നെ സെന്‍സര്‍ബോര്‍ഡായി പ്രവര്‍ത്തിച്ചിരുന്നെന്നും താരം വ്യക്തമാക്കി. ചില രംഗങ്ങളെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ ബുദ്ധിമുട്ടി. സിനിമയിലെ രംഗങ്ങളിലൊന്നും വൃത്തികേടുണ്ടാവരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. 

തന്റെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ചയും ഉണ്ടായിട്ടുണ്ട്. തന്നെ സിനിമയില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് ആളുകള്‍ പറയുന്നതു തന്നെ വലിയ പ്രോത്സാഹനമാണ്. ഏറ്റവും കൂടുതല്‍ തിരിച്ചുവരവുകള്‍ നടത്തിയ നടിയായിരിക്കും താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com